ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ കാത്തിരിന്ന ഒരു സൈനിങ്ങ് ആയിരുന്നു ബ്ലാസ്റ്റേഴ്സ് താരമായ സന്ദീപ് സിംഗിന്റെ സഹോദരനായ ദിനേശ് സിംഗിന്റെ സൈനിങ്, ഫ്രീ ട്രാൻസ്ഫറിലൂടെ താരത്തിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്നാണ് നേരത്തെ വന്ന ശക്തമായ റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിച്ചത്.
എന്നാൽ ഐ ലീഗ് താരത്തിന്റെ ഈ ട്രാൻസ്ഫറിൽ അപ്രതീക്ഷിതമായി കടന്നു കയറിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്റ്റേഴ്സിൽ നിന്നും താരത്തിനെ ഹൈജാക്ക് ചെയ്തെടുത്തു. നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഒഫീഷ്യൽ റിപ്പോർട്ട് പ്രകാരം ദിനേശ് സിങ്ങിനെ ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ട് .
ഐ ലീഗ് ക്ലബ്ബുകളായ റിയൽ കാശ്മീർ, ട്രാവു എഫ്സി, ശ്രീനിധി ഡെക്കാൻ എഫ്സി എന്നിവയിൽ കളിച്ച താരത്തിനെ ശ്രീനിധി ഡെക്കാൻ എഫ്സിയിൽ നിന്നുമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫ്രീ ട്രാൻസ്ഫറിലൂടെ രണ്ടു വർഷത്തേ കരാറിൽ സ്വന്തമാക്കുന്നത്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്ലൂടെ തന്റെ ആദ്യ ഐഎസ്എൽ സീസണിലെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ദിനേശ് സിങ്. പതിവുപോലെ കേരള ബ്ലാസ്റ്റേഴ്സ് നോട്ടമിട്ട മറ്റൊരു താരത്തിനെ കൂടി മറ്റു ക്ലബ്ബുകൾ സ്വന്തമാക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുൻപായി തങ്ങളുടെ ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങുകൾ ഉറപ്പാക്കേണ്ടതുണ്ട്.