വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയിട്ടുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രീ സീസൺ ഒരുക്കങ്ങൾ കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് തകൃതമായി നടക്കുന്നുണ്ട്, കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ഒട്ടുമിക്ക താരങ്ങളും ഇതിനെ തന്നെ പ്രീ സീസൺ പരിശീലനം ടീമിനോടൊപ്പം ആരംഭിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന സൈനിംഗ് ആയിരുന്ന മോഹൻ ബഗാനിൽ നിന്നും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ പ്രീതം കോട്ടാലും കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാമ്പിൽ ചേർന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിനെ കുറിച്ച് അല്പം വർഷങ്ങൾക്കു മുമ്പ് പ്രീതം കോട്ടലിനോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.
അന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ജോയിൻ ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച റിപ്പോർട്ടർക്ക് പ്രീതം കോട്ടാൽ മറുപടി നൽകിയത് അതെ എന്നാണ്. ഭാവിയിൽ എപ്പോഴെങ്കിലും കേരള ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യാൻ അവസരം കിട്ടിയാൽ തീർച്ചയായും താൻ ജോയിൻ ചെയ്യുമെന്നും പ്രീതം കോട്ടാൽ പറയുന്നുണ്ട്.
“ഭാവിയിൽ എപ്പോഴെങ്കിലും എനിക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജോയിൻ ചെയ്യാൻ അവസരം കിട്ടിയാൽ ഞാൻ തീർച്ചയായിട്ടും അവർക്കൊപ്പം ജോയിൻ ചെയ്യും, കാരണം അവിടെയുള്ള അന്തരീക്ഷം വളരെയധികം അതിശയകരമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ് അടിപൊളിയാണ്, മാത്രവുമല്ല ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നത് ഞാൻ വളരെയധികം ആസ്വദിക്കും. ” – പ്രീതം കോട്ടൽ അന്ന് പറഞ്ഞ വാക്കുകളാണിത്.
നിലവിൽ കൊച്ചിയിലെ പരിശീലനമൈതാനത്ത് പ്രീ സീസൺ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്തമാസം നടക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് കളിക്കുവാൻ വേണ്ടി കൊൽക്കത്തയിലേക്ക് പറക്കും. അതിനുശേഷം യുഎഇയിലെ പ്രീ സീസൺ കഴിഞ്ഞുവരുന്ന കേരള ബ്ലാസ്റ്റേഴ്സ് നേരിട്ട് ഐഎസ്എലിലേക്ക് കളിക്കാൻ ഇറങ്ങും.