ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിക്കുവാൻ ഒരുങ്ങുകയാണ്, സെപ്റ്റംബർ മാസം അവസാനത്തോടെ കിക്കോഫ് കുറിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് വേണ്ടി കൊച്ചിയിൽ ഇതിനകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ഓപ്പണായി കിടക്കുന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്ത്യൻ സൈനിങ്ങുകൾ നടത്താനും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്, ഏറ്റവും ഒടുവിൽ വരുന്ന കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ട്രാൻസ്ഫർ റൂമറുകളിൽ നോക്കുകയാണെങ്കിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഒരു താരം വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ എഫ്സി ഗോവയുടെ ഐബൻ ഡോഹ്ലിംഗ്, ചെന്നൈ എഫ്സിയുടെ ആകാശ് സംഗ്വാൻ എന്നീ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ട്രാൻസ്ഫർ റൂമറുകളിൽ ബന്ധപ്പെട്ട് കിടക്കുന്നവരാണ്. ഈ രണ്ടു താരങ്ങളിൽ ഒരാളെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയാണെങ്കിൽ അത് വളരെ മികച്ച നീക്കമായാണ് ആരാധകർ കാണുന്നത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ വന്ന ലെഫ്റ്റ് ബാക്ക് പൊസിഷനിലെ ട്രാൻസ്ഫർ റൂമർ താരം ആരാണെന്ന് വ്യക്തമായി തെളിഞ്ഞിട്ടില്ല. ഉടൻതന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഇന്ത്യൻ സൈനിങ്ങിന്റെ കാര്യം നമുക്ക് പ്രതീക്ഷിക്കാനാവും.