in

LOVELOVE OMGOMG LOLLOL CryCry AngryAngry

മേൽറോയ് അസീസിയെ കൊണ്ടുവരാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം ശക്തമാകുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുൻപായി മികച്ച സൈനിങ്ങുകൾ നടത്താനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ താരങ്ങളുടെയും വിദേശ താരങ്ങളുടെയും സൈനിങ്ങുകൾ പൂർത്തിയാക്കുവാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെയാണ് ലക്ഷ്യമിടുന്നത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുൻപായി മികച്ച സൈനിങ്ങുകൾ നടത്താനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ താരങ്ങളുടെയും വിദേശ താരങ്ങളുടെയും സൈനിങ്ങുകൾ പൂർത്തിയാക്കുവാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെയാണ് ലക്ഷ്യമിടുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ ലക്ഷ്യമായി നോട്ടമിട്ട താരമാണ് ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിന്റെ മേൽറോയ് അസീസി എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സെന്റർ ബാക്ക്, വിങ് ബാക്ക് പൊസിഷനുകളിൽ കളിക്കുന്ന താരത്തിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ രംഗത്തുണ്ടെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകളിൽ പറയുന്നത്.

എന്നാൽ 24-കാരനായ താരത്തിനെ സ്വന്തമാക്കുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ കൂടുതൽ സാധ്യതകൾ നൽകുന്നത് മുൻ ക്ലബ്ബായ ചെന്നൈയിൻ എഫ്സിക്കാണ്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എലിൽ നിന്നുമുള്ള രണ്ട് ക്ലബ്ബുകളാണ് താരത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്.

ഇതിൽ ഒരു ക്ലബ്ബുമായും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ രാജസ്ഥാൻ യുണൈറ്റഡ് സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌. എന്നാൽ ഫൈനൽ ഡീറ്റെയിൽസ് കൂടി ഇനിയും ശെരിയാകാനുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും രണ്ട് ക്ലബ്ബുകളാണ് താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നിലവിൽ രംഗത്ത് വന്നിരിക്കുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ രംഗത്തില്ല എന്നാണ് അറിയാൻ കഴിയുന്നത്. ചെന്നൈയിൻ എഫ്സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് ടീമുകളാണ് റിപ്പോർട്ടുകൾ പ്രകാരം മുന്നിലുള്ളത്.

നെയ്മറെ ആ ക്ലബ്ബിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും; ഉറപ്പ് നൽകി താരത്തിന്റെ സഹോദരി

ഒടുവിൽ ഡോണി റൊമേറോ ബ്ലാസ്റ്റേഴ്സിൽ വരുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി..