in ,

LOVELOVE LOLLOL OMGOMG

മഞ്ഞപ്പട പവർ?ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി സൂപ്പർ താരം?

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ച ഇന്ത്യൻ സൈനിങ് മുൻ ബാംഗ്ലൂരു എഫ്സി, മോഹൻ ബഗാൻ താരമായ പ്രബീർ ദാസിന്റെ സൈനിങാണ്. ഫ്രീ ട്രാൻസ്ഫറിലൂടെയാണ് താരത്തിനെ ബാംഗ്ലൂരു എഫ്സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ച ഇന്ത്യൻ സൈനിങ് മുൻ ബാംഗ്ലൂരു എഫ്സി, മോഹൻ ബഗാൻ താരമായ പ്രബീർ ദാസിന്റെ സൈനിങാണ്. ഫ്രീ ട്രാൻസ്ഫറിലൂടെയാണ് താരത്തിനെ ബാംഗ്ലൂരു എഫ്സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകർക്ക് വേണ്ടിയാണ് താൻ കേരള ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തത് എന്ന് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങായ പ്രബീർ ദാസ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

ആരാധകരാണ് ഈ ടീമിൽ എന്നെ ചേരാൻ പ്രേരിപ്പിച്ചത് എന്ന് പറഞ്ഞു തുടങ്ങിയ താരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മഞ്ഞ ജേഴ്സിയണിഞ്ഞുകൊണ്ട് ആരാധകർക്ക് മുന്നിൽ കളിക്കാൻ വേണ്ടി കാത്തിരിക്കുകയാണെന്നും പറഞ്ഞു.

“ആരാധകർക്ക് വേണ്ടിയാണ് ഞാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ ചേർന്നത്, മാനേജ്‌മെന്റും പരിശീലകനും എനിക്ക് ബഹുമാനം നൽകുന്നു, എന്നെ ചേരാൻ പ്രേരിപ്പിച്ച ടീമിന്റെ ഭാഗമായി എന്നെ കാണാൻ അവർ ആഗ്രഹിക്കുന്നു. ആ മഞ്ഞ ജേഴ്‌സിയണിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മുന്നിൽ കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്.” – പ്രബീർ ദാസ് പറഞ്ഞു.

29 വയസുകാരനായ താരത്തിന്റെ സേവനം ടീം വിട്ടുപോയ ഇന്ത്യൻ വിങ് ബാക്കുകൾക്ക് പകരം വെക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുൻപായുള്ള പ്രീസീസൺ പരിശീലനം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

ട്രാൻസ്ഫർ ബോംബുകൾ പൊട്ടാൻ പോകുന്നു?ഐഎസ്എലിനെ വിറപ്പിക്കുന്ന ട്രാൻസ്ഫറുകൾ ഇങ്ങനെയാണ്..

ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ മോഹങ്ങൾക്ക് തിരിച്ചടി?ആകാശ് മിശ്രയുടെ കാര്യത്തിൽ ട്വിസ്റ്റ്‌..