in , , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

ഒരു യുവതാരത്തെ കൂടി റിലീസ് ചെയ്യാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

അടുത്ത സീസണിൽ പ്രതിരോധം അഴിച്ചു പണിയാൻ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി. ഹർമൻജോത് കബ്ര, ജെസ്സൽ, നിഷുകുമാർ എന്നിവരെ ടീം വിടാൻ അനുവദിച്ച ബ്ലാസ്റ്റേഴ്‌സ് ഇവർക്ക് പകരം ഒരു പിടി മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

ബംഗളൂരു എഫ്സിയിൽ നിന്ന് പ്രബീർ ദാസിനെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയിൽ നിന്ന് ഐബാൻ ഡോഹ്ലിങ്, മോഹൻ ബഗാനിൽ നിന്ന് സുഭാഷിഷ് ബോസ് എന്നിവരെയും ലക്ഷ്യമിടുന്നുണ്ട്.

ഇതിനിടയിൽ പ്രതിരോധനിരയിൽ നിന്ന് ഒരു താരത്തെ കൂടി വിറ്റഴിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ യുവപ്രതിരോധ താരം ധനചന്ദ്ര മീതെയെയാണ് ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുന്നത്.

29 കാരനായ താരം 2020 ല്‍ ഐ ലീഗ് ക്ലബ്ബായ ട്രാവു എഫ്സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സ് നിരയിൽ അവസരം കിട്ടാത്ത താരത്തെ കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്സിയ്ക്ക് ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സ് കൈമാറുകയായിരുന്നു.

ലോൺ കാലാവധി കഴിഞ്ഞ താരം ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് കരുതിയെങ്കിലും താരത്തെ ഒഴിവാക്കാനാണ് ബ്ലാസ്റ്റേഴ്സ് നീക്കം. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇതുവരെ ഒമ്പതു മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

കിടിലൻ സൈനിങ്ങുകൾ വരുന്നുണ്ട്?വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലാൻ ഇതാണ്..

ഐ എസ് എൽ ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് ഇനി മലപ്പുറത്ത്