ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിച്ചുകൊണ്ട് ഈ മാസം കൊൽക്കത്തയിൽ വച്ച് നടക്കുന്ന ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റ് ആയ ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിന് തുടക്കം കുറിച്ചിട്ടുണ്ട്, ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബ്ബുകൾ ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ടൂർണമെന്റ് സെപ്റ്റംബർ 3 വരെയാണ് അരങ്ങേറുന്നത്.
ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ കൊച്ചിയിലെ തങ്ങളുടെ പരിശീലന മൈതാനത്ത് അവസാനവട്ട പരിശീലനം ഒരുക്കങ്ങൾ നടത്തുകയാണ്. അതേസമയം ട്രാൻസ്ഫർ മാർക്കറ്റിലും കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങൾക്ക് വേണ്ടി വല വിരിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി ബന്ധപ്പെടുത്തി വരുന്ന റൂമറുകളിൽ പ്രധാനപ്പെട്ടതാണ് സ്പാനിഷ് താരമായ അൽവാരോ വസ്കസിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള തിരിച്ചുവരവും ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിതയുടെ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെടുത്തിയുള്ള ട്രാൻസ്ഫർ വാർത്തയും.
ഈ രണ്ടു മുന്നേറ്റ നിര താരങ്ങളുടെ ട്രാൻസ്ഫർ റൂമറുകൾ കേരള ബ്ലാസ്റ്റേഴ്സിനെ ബന്ധപ്പെടുത്തിക്കൊണ്ട് നേരത്തെ മുതൽ തന്നെ പുറത്തുവരുന്നതാണ്, നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ഒരു ട്രാൻസ്ഫർ ഡീലുകൾ കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കാനുള്ള സാധ്യതകൾ കുറവാണ് എന്നാണ് പറയപ്പെടുന്നത്.
അൽവാരോ വസ്കസിന്റെ കാര്യത്തിൽ പ്രതീക്ഷകൾ മങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിതയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഒരുപാട് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യുമെന്നത് ഉറപ്പിക്കാൻ ആവില്ല.
ഈ മാസം അവസാനം വരെ ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയി കിടക്കവേ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും ഒരുപാട് ട്രാൻസ്ഫർ നീക്കങ്ങളും സൈനിങ്ങുകളും നടത്താൻ ആവുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും.