in ,

LOVELOVE

ഇഷാൻ പണ്ഡിതയുടെ സൈനിങ്ങിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നിലെ പ്രശ്നം ഈ ഐഎസ്എൽ ടീമാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച ഇന്ത്യൻ സൈനിങ്ങുകൾ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച ഇന്ത്യൻ സൈനിങ്ങുകൾ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ട്രാൻസ്ഫർ റൂമറുകളിൽ ബന്ധപ്പെട്ട് കിടക്കുന്ന താരങ്ങളിൽ ഇഷാൻ പണ്ഡിതയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ഏറെ പ്രതീക്ഷകൾ ഉണ്ട്, ഐഎസ്എൽ ടീമായ ജംഷഡ്പൂര് എഫ്സിയുമായുള്ള കരാർ അവസാനിച്ചുകൊണ്ട് ഫ്രീ ഏജന്റായി തുടരുന്ന ഇഷാൻ പണ്ഡിതയെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനാണ് ഐഎസ്എൽ ക്ലബ്ബുകൾക്ക് അവസരം ലഭിച്ചിട്ടുള്ളത്.

നേരത്തെ ചെന്നൈയിൻ എഫ്സിയും താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നുവെങ്കിലും ഓവൻ കോയൽ എന്ന പരിശീലകന്റെ വരവോടുകൂടി ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ചെന്നൈയിൻ എഫ്സി ഉപേക്ഷിച്ചിരുന്നു. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഹൈദരാബാദ് എഫ്സിയും തമ്മിലാണ് ഇഷാൻ പണ്ഡിതക്ക് വേണ്ടി രംഗത്തുള്ളത്.

മറ്റൊരു സൗത്ത് ഇന്ത്യൻ ക്ലബ്ബായ ബാംഗ്ലൂരു എഫ്സിക്കും ഇഷാൻ പണ്ഡിത ട്രാൻസ്ഫറിൽ സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എന്നിവരാണ് മുന്നിലുള്ളത്. ഫ്രീ ഏജന്റ് ആയി തുടരുന്ന ഇഷാൻ പണ്ഡിത തന്നെയാണ് തന്റെ അടുത്ത ക്ലബ് ഏതാണെന്ന് തീരുമാനിക്കുന്നത്.

സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ തന്നെ തിരഞ്ഞെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും സമയം ബാക്കി നിൽക്കെ ഇഷാൻ പണ്ഡിതയുടെ കാര്യത്തിൽ കൂടുതൽ ട്രാൻസ്ഫർ വാർത്തകൾ വരും ദിവസങ്ങളിൽ പുറത്തുവരും.

രണ്ടിലൊരാൾ വന്നാൽ പൊളിക്കും, ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കാത്തിരിക്കുന്ന ഇന്ത്യൻ സൈനിങ് വരുന്നു??

സ്പാനിഷ് താരം ഐഎസ്എല്ലിലെത്തി; എതിർ ടീമുകളുടെ ആരാധകർ പോലും കൈയ്യടിച്ച സൈനിങ്