വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കളത്തിൽ ഇറങ്ങുമ്പോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന കിരീടം നേടുവാൻ വേണ്ടിയാണ് ടീം പോരാടുന്നത്. ഇതിന് മുൻപായുള്ള ഒരുക്കങ്ങൾ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് ടീം ആരംഭിച്ചിട്ടുണ്ട്.
ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ കാര്യം നോക്കുകയാണെങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി സൈനിങ്ങുകൾ നടത്താൻ ഓടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. നിരവധി ഇന്ത്യൻ സൈനിങ്ങുകൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തിയെങ്കിലും അധികവും പരാജയപ്പെടുകയായിരുന്നു.
എന്നാൽ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലേക്ക് വരുമോ എന്ന് നിരവധി പേര് അന്വേഹിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലേക്ക് താരം വരാനുള്ള സാധ്യത കൾ കൂടുതലാണ് എന്ന് പറയാം.
ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാൻ മുൻപിൽ ഉണ്ടായിരുന്ന ക്ലബ്ബുകളിൽ ഒന്നായ ചെന്നൈയിൻ എഫ്സി താരത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും പിന്മാറിയെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്, മറ്റൊരു ക്ലബ്ബായ ഹൈദരാബാദ് എഫ്സിയും ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാൻ സാധ്യതകൾ കുറവാണ്.
അതിനാൽ തന്നെ നിലവിൽ ഇഷാൻ പണ്ഡിത സൈൻ ചെയ്യാൻ സാധ്യതയുള്ള ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് ആണെന്ന് പറയാം. പക്ഷെ ട്രാൻസ്ഫർ മാർക്കറ്റിൽ എന്തും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അവസാനനിമിഷം വരെ കാത്തിരിക്കേണ്ടതുൻസ്.