in , , , ,

LOVELOVE LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പരിക്ക് മാറി തിരിച്ചെത്തി

നേരത്തെ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ ടീം സ്‌ക്വാഡിൽ ഗിൽ പ്രത്യക്ഷപ്പെടാത്തതിന് പിന്നാലെയാണ് താരത്തിന്റെ പരിക്ക് വാർത്തയെതിയത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക ഉണ്ടായിരുന്നുവെങ്കിലും പരിക്ക് നിസ്സാരമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്കൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക നൽകുന്നതായിരുന്നു ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ പ്രഭ്ശുകൻ ഗിലിന്റെ പരിക്ക്, എന്നാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്.

പരിക്ക് കാരണം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൽ പ്രഭ്ശുകൻ ഗിലിന് ഇടം നേടാനായിരുന്നില്ല. നിലവിൽ വിയറ്റ്‌നാമിലുള്ള ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യ മത്സരത്തിൽ സിംഗപൂരിനോട് സമനില വഴങ്ങി, അടുത്ത മത്സരത്തിൽ വിയറ്റ്‌നാമിനെതിരെയാണ് ഇന്ത്യ ബൂട്ട് കെട്ടുന്നത്.

നേരത്തെ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ ടീം സ്‌ക്വാഡിൽ ഗിൽ പ്രത്യക്ഷപ്പെടാത്തതിന് പിന്നാലെയാണ് താരത്തിന്റെ പരിക്ക് വാർത്തയെതിയത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക ഉണ്ടായിരുന്നുവെങ്കിലും പരിക്ക് നിസ്സാരമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്തായാലും നിലവിൽ പരിക്ക് മാറി കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്ശുകൻ ഗിൽ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം പരിശീലിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഗോൾവല കാക്കാൻ ഗിൽ ആദ്യ മത്സരം മുതൽ തന്നെയുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ മുൻ സഹപരിശീലകൻ അന്തരിച്ചു

എടികെ മോഹൻബഗാന് പോലും അക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിനോട് മുട്ടാൻ കഴിയില്ല