ഏപ്രിൽ മാസത്തിൽ കേരളത്തിലെ കോഴിക്കോട്, മലപ്പുറം എന്നീ സ്ഥലങ്ങളിൽ വെച്ച് നടക്കുന്ന ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾ മാറ്റുരക്കുന്ന ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ആവേശത്തിലേക്ക് ഒഴുകുകയാണ് ആരാധകർ.
ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരം കഴിയുന്നതോടെ പിന്നീട് ഹീറോ സൂപ്പർ കപ്പിനുള്ള ഒരുക്കങ്ങൾ ക്ലബ്ബുകൾ ആരംഭിക്കും.
റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മൂന്നു വിദേശ താരങ്ങൾ മാത്രമാണ് ഹീറോ സൂപ്പർ കപ്പിൽ കളിക്കുന്നത്. ലൂണ, ദിമിത്രിയോസ്, ലെസ്‌കോവിച് എന്നീ വിശ്വസ്ഥരായ മൂന്ന് താരങ്ങൾ മാത്രമാണ് ടീമിൽ ഉണ്ടാകുക എന്നാണ് റിപ്പോർട്ട്.
അതേസമയം ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിക്കുന്ന ഉക്രൈനിയൻ താരം ഇവാൻ കലിയൂഷ്നി, സ്പാനിഷ് താരം വിക്ടർ മോംഗിൽ, ഓസ്ട്രേലിയൻ താരം ജിയാനു എന്നിവരാണ് സൂപ്പർ കപ്പ് ടീമിൽ ഇടം നേടാത്തവർ.
കൂടാതെ ഈ മൂന്നു താരങ്ങളും നിലവിൽ അത്ര മികച്ച ഫോമിലല്ല കളിക്കുന്നത്, ഐഎസ്എലിൽ തകർപ്പൻ പ്രകടനം നടത്തിയ ലൂണ, ദിമിത്രിയോസ്, ലെസ്‌കോവിച് എന്നിവരെ അണിനിരത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.