ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സൈനിങ് നടത്താൻ വേണ്ടി നിരവധി ഇന്ത്യൻ താരങ്ങളെയാണ് നോട്ടമിട്ടിരിക്കുന്നത്. മോഹൻ ബഗാന്റെയും ഗോവയുടെയുമെല്ലാം താരങ്ങളെ ലക്ഷ്യമിട്ട കേരള ബ്ലാസ്റ്റേഴ്‌സിനു ഈ ട്രാൻസ്ഫറുകൾ വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്.
മോഹൻ ബഗാന്റെ ഇന്ത്യൻ വിങ് ബാക്ക് താരമായ സുബാഷിഷ് ബോസ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച ഒരു ഇന്ത്യൻ താരം. 27 വയസുള്ള ഡിഫെൻസീവ് താരത്തിന് മോഹൻ ബഗാനുമായി കരാർ ശേഷിക്കുന്നതിനാൽ ട്രാൻസ്ഫർ ഫീ മുടക്കിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുക.
എന്നാൽ മോഹൻ ബഗാൻ ലക്ഷ്യമിടുന്ന ഹൈദരാബാദ് എഫ്സി വിങ് ബാക്ക് താരം ആകാശ് മിശ്ര ടീമിൽ വന്നാൽ മാത്രമാണ് ആ പൊസിഷനിൽ കളിക്കുന്ന സുബാഷിഷ് ബോസിനെ വിൽക്കാൻ മോഹൻ ബഗാൻ തയ്യാറാകുക. അല്ലാത്തപക്ഷം സുബാഷിഷ് ബോസ് മോഹൻ ബഗാനിൽ തുടരനാണ് സാധ്യതകൾ.
നേരത്തെ ആകാശ് മിശ്രക്ക് വേണ്ടി കഠിന ശ്രമങ്ങൾ നടത്തിയ മോഹൻ ബഗാനെ മറികടന്ന് കൊണ്ട് കൂടുതൽ പണം വീശിയെറിഞ്ഞുകൊണ്ട് സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ മുംബൈ സിറ്റി എഫ്സി രംഗത്ത് വന്നതോടെ ആകാശ് മിശ്ര ടു മോഹൻ ബഗാൻ ട്രാസ്‌ൻഫറുകൾ സാധ്യത കുറഞ്ഞു വരികയാണ്. നിലവിൽ മുംബൈ സിറ്റി വമ്പൻ ഓഫർ നൽകികൊണ്ട് സൈൻ ചെയ്യാനൊരുങ്ങുകയാണ്.
അതിനാൽ തന്നെ ആകാശ് മിശ്രയെ ലഭിച്ചില്ലെങ്കിൽ സുബാഷിഷ് ബോസിനെ വിട്ടുകൊടുക്കാൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തയ്യാറാകില്ല. ചുരുക്കം പറഞ്ഞാൽ ആകാശ് മിശ്രയുടെ ഭാവി അനുസരിച്ചായിരിക്കും സുബാഷിഷ് ബോസ് ടു ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ സാധ്യതകൾ.