in ,

വിജയിക്കാമായിരുന്ന മത്സരമായിരുന്നു, എങ്കിലും തലയുയർത്തി കൊമ്പൻമാർ മടങ്ങുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന തകർപ്പൻ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ അവരുടെ സ്റ്റേഡിയത്തിൽ സമനില സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന തകർപ്പൻ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ അവരുടെ സ്റ്റേഡിയത്തിൽ സമനില സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

Also Read –  കൂടെ നിന്ന ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് വേണ്ടി ഞങ്ങൾ അന്ന് ഒരുമിച്ചു പോരാടിയെന്ന് ഹ്യൂമേട്ടൻ😍🔥

ഈ സീസണിൽ മിന്നും ഫോമിൽ കളിക്കുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതീരെ വിജയിക്കാനുള്ള എല്ലാവിധ അവസരങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകൾ വരുന്നത്.

Also Read –  എതിരാളിയെ വില കുറച്ചു കാണാനാവില്ല, കൊമ്പൻമാർക്ക് വിജയം തുടർന്നേ കഴിയൂ..

58 മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിനെതീരെ ഗോൾ സ്കോർ ചെയ്ത് ലീഡ് സ്വന്തമാക്കിയ നോർത്ത് ഈസ്റ്റിന്റെ ആഘോഷങ്ങൾക്ക് 67മിനിറ്റിൽ നോഹ് സദോയിയുടെ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മറുപടി നൽകി. ബോക്സിനു പുറത്തുനിന്നുമുള്ള തകർപ്പൻ ഗോളിലൂടെ നോഹ് സമനില ഗോൾ നേടിയെടുത്തു.

Also Read –  ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ ഈ സാഹചര്യത്തിലും ആവശ്യമാണ്, എല്ലായിപ്പോഴും ഒപ്പമുണ്ടാവും അവർ😍🔥

82 മിനിറ്റിൽ റെഡ് കാർഡ് കിട്ടി നോർത്ത് ഈസ്റ്റ്‌ താരം പുറത്തേക്ക് പോയതോടെ നോർത്ത് ഈസ്റ്റ്‌ 10 പേരിലേക്ക് ചുരുങ്ങി. തുടർന്ന് വീണ്ടും ഗോളുകൾ നേടാനുള്ള മികച്ച അവസരങ്ങൾ ലഭിച്ചുവെങ്കിലും ബ്ലാസ്റ്റേഴ്സിന് ഭാഗ്യം തുണച്ചില്ല. ഒടുവിൽ ഗുവാഹതിയിൽ ഇരുടീമുകളും ഓരോ പോയന്റ് വീതം പങ്കിട്ടു പിരിഞ്ഞു.

Also Read –  ‘എതിരാളികൾ ശക്തരാണെന്ന് അറിയാം, വളരെ മികച്ച ടീം.. പക്ഷെ നമുക്ക് വിജയിക്കേണ്ടതുണ്ട്’

കിടിലൻ ബുള്ളറ്റ് ഗോളുമായി നോഹ; എതിരാളികൾ നിശബ്ദരായ നിമിഷം, വീഡിയോ കാണാം…

വീണ്ടും ഹീറോയായി ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരം; കരസ്ഥമാക്കുന്നത് തുടർച്ചയായ രണ്ടാം മത്സരത്തിലും…