ആരാധകരെ വളരെയധികം ആവേശം കൊള്ളിച്ചു അരങ്ങേറിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇന്നത്തെ മത്സരത്തിൽ ഒഡീഷ്യയുടെ അവരുടെ സ്റ്റേഡിയത്തിൽ നിർഭാഗ്യകരമായ സമനില വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
വളരെ മികച്ച പ്രകടനം പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വിജയിക്കാൻ സാധ്യമായ എല്ലാ അവസരങ്ങളും മത്സരത്തിൽ ലഭിച്ചിങ്കിലും ഭാഗ്യം തുണച്ചില്ല. ആദ്യം രണ്ടുഗോളുകൾ സ്കോർ ചെയ്തതിനുശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയിലേക്ക് നീങ്ങുന്നത്.
Also Read – ഇത്തവണ ഞങ്ങൾക്ക് നല്ല ആത്മവിശ്വാസമുണ്ട്, മൈതാനത്തിൽ കാണാമെന്നു ബ്ലാസ്റ്റേഴ്‌സ് കോച്ച്😍
മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനായ അഡ്രിയൻ ലൂണ പകരക്കാരനായി വന്നെങ്കിലും റിസൾട്ട് മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. അസുഖബാധിതനായ ലോണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി അല്പം സമയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നത്.
മത്സരത്തിനുശേഷം ലൂണയെ കുറിച്ച് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം സൂപ്പർതാരം പഴയ ഫോമിലേക്ക് എത്തുമെന്ന് പറഞ്ഞു. കൂടുതൽ ശക്തമായ ലൂണയെ വരും മത്സരങ്ങളിൽ കാണാമെന്നാണ് സ്റ്റാറെ പറഞ്ഞത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നിർണായകമായ നിമിഷങ്ങളിൽ മാത്രമാണ് സ്റ്റാറെ ലൂണയെ കളത്തിൽ ഇറക്കിയത്.
Also Read – അഡ്രിയാൻ ലൂണ ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്സിനെ നയിക്കേണ്ടത് ഇവരാണ്, പ്രതീക്ഷയോടെ ആരാധകർ😍🔥