ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയും തങ്ങളുടെ ക്ലബിന്റെ ആദ്യ കിരീടം ലക്ഷ്യമാക്കിയാണ് കളിക്കാനിറങ്ങുന്നത്. ഏകദേശം 10 വർഷങ്ങൾ പിന്നിട്ടുവെങ്കിലും ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
തുടർച്ചയായി നാലാമത്തെ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയണിയുന്ന നായകൻ അഡ്രിയാൻ ലൂണ ആരാധകരുടെ സ്നേഹത്തിന് തിരിച്ചുനൽകാൻ കഴിയുന്നത് ട്രോഫികൾ നേടിയാണെന്ന് അഭിപ്രായപെട്ടു, ആരാധകർക്ക് വേണ്ടി തങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഇതാണെന്നും ലൂണ പറഞ്ഞു.
Also Read – വിദേശസൈനിങ്ങിൽ ബ്ലാസ്റ്റേഴ്‌സ് നിർണ്ണായക മണിക്കൂറുകളിൽ👀🔥അവസാനം പകരക്കാരനെ കണ്ടെത്തി😍🔥
“ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള എൻ്റെ നാലാം സീസണാണിത്, ഇത് അതിശയകരമാണ്. ഒരു ടീമെന്ന നിലയിൽ ആരാധകരുടെ പിന്തുണക്കും പ്രാർത്ഥനകൾക്കും ഞങ്ങൾക്ക് തിരികെ നൽകാനാവുന്ന ഒരേയൊരു മാർഗം മൈതാനത്തിൽ കഴിവിന്റെ പരമാവധി നൽകി കളിക്കുകയും ടീമിനും ആരാധകർക്കും വേണ്ടി ഒരു ട്രോഫി നേടുകയും ചെയ്യുക എന്നതാണ്.” – അഡ്രിയാൻ ലൂണ പറഞ്ഞു.
Also Read – എവിടെ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൈനിങ്ങുകൾ?? ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല..
നാലാമത്തെ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന ഏക വിദേശ താരമാണ് ലൂണ. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് നായകനും ഏറ്റവും പ്രധാനപ്പെട്ട താരവുമായ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന് വേണ്ടി കിരീടം ഉയർത്തുന്ന ആദ്യ നായകനാകണം എന്ന തന്റെ ആഗ്രഹവും പങ്കുവെച്ചിരുന്നു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഡോമസ്റ്റിക് സൈനിങ്ങുകൾ വരുന്നുണ്ടോ? മാർകസിന്റെ പ്രധാന അപ്ഡേറ്റ്..