ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിന് വേണ്ടി ഇന്ന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കൊച്ചി സ്റ്റേഡിയത്തിൽ വച്ച് സ്വന്തം ആരാധകർക്ക് മുന്നിലാണ് ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് ഇന്ന് സ്വന്തം ആരാധകർക്ക് മുന്നിൽ വിജയം അനിവാര്യമാണ്. പഞ്ചാബിനെതീരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ ടീമിലുണ്ടായിരുന്നില്ല.
Also Read – ബ്ലാസ്റ്റേഴ്സിനെതീരെ അത് ചെയ്യാൻ പാടില്ലായിരുന്നു, അതിരുവിട്ടുപോയെന്ന് ബ്ലാസ്റ്റേഴ്‌സ് താരം..
ഇന്നത്തെ മത്സരത്തിലും അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചേക്കില്ല എന്നാണ് പരിശീലകൻ മൈകൽ സ്റ്റാറെ പറഞ്ഞത്. എന്നാൽ അഡ്രിയാൻ ലൂണ അടുത്ത ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ഉണ്ടായേക്കുമെന്ന് സ്റ്റാറെ കൂട്ടിച്ചേർത്തു.
Also Read – ഫാൻസിന് മുന്നിൽ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ്..
ഈസ്റ്റ് ബംഗാളിനെതീരെ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കാനുള്ള സാധ്യതകൾ കുറവാണ്. അതിനാൽ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അടുത്ത മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന് കുറച്ചു വിയർക്കേണ്ടി വരും, എതിരിടുന്നത് ബ്ലാസ്റ്റേഴ്സിനെ അറിയാവുന്നവരെയാണ്👀🔥
സെപ്റ്റംബർ 29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അടുത്ത മത്സരം അരങ്ങേറുന്നത്. തുടർച്ചയായ രണ്ടാമത്തെ ഹോം മത്സരത്തിന് ശേഷം നോർത്ത് ഈസ്റ്റിൽ സീസണിലെ ആദ്യ എവെ മത്സരമാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.
Also Read – എതിരാളികളുടെ ശക്തിയും ബലഹീനതയും ഞങ്ങൾക്കറിയാം, തന്ത്രങ്ങൾ ഉണ്ടെന്ന് കോച്ച്😍🔥