ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ബാംഗ്ലൂരുവിനോട് കൊച്ചിയിൽ വെച്ച് വഴങ്ങിയ തോൽവിക്ക് പകരം ചോദിക്കാൻ ചെന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് രണ്ടിനേതിരെ നാലു ഗോളുകളുടെ തോൽവിയാണ് ലഭിച്ചത്.
Also Read – കിടിലൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സിലേക്ക് വരും🔥ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആവേശത്തിൽ😍
ഇവാൻ ആശാന് പകരം വന്ന മൈകൽ സ്റ്റാറെക്ക് കീഴിൽ ഐ എസ് എല്ലിന്റെ ഈ സീസണിൽ തുടർച്ചയായ തോൽവികൾ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പ്രധാന എതിരാളികളായ ബാംഗ്ലൂരു എഫ്സിയോട് സീസണിലെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതും ക്ലബിന് നാണക്കേടാണ്.
Also Read – ബ്ലാസ്റ്റേഴ്‌സ് മുൻ താരവും നായകൻ അഡ്രിയാൻ ലൂണക്കും സ്ഥാനമുണ്ട്,ഒരേയൊരു ലൂണ മാത്രം😍🔥
സീസണിൽ തുടർച്ചയായ പരാജയങ്ങൾ വഴങ്ങി പോയന്റ് ടേബിളിൽ പിൻനിരയിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകനെയും മാനേജ്മെന്റ്നെയും പുറത്താക്കണമെന്നാണ് ആരാധക ആവശ്യം.
Also Read – ക്ലബ്ബിന്റെ പൊന്നോമന പുത്രനെയും ബ്ലാസ്റ്റേഴ്‌സ് കൈവിടുകയാണോ? ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു..
അതേസമയം കഴിഞ്ഞ മൂന്ന് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ തുടർച്ചയായി പ്ലേഓഫിൽ എത്തിച്ച പരിശീലകൻ ഇവാൻ വുകമനോവിചിനെ തിരികെ കൊണ്ടുവരണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഇവാൻ ആശാന്റെയും ബ്ലാസ്റ്റേഴ്സിന്റെയും കമന്റ് ബോക്സ്കളിൽ നിറയുന്ന ആവശ്യവും ഇതാണ്. എന്തായാലും ഇങ്ങനെ പോയാൽ സ്റ്റാറെയുടെ പരിശീലകസ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്.
Also Read – ഈ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രശ്നം, ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ശ്രദ്ദിക്കണം..