നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗോൾഡൻ ബൂട്ട് ജേതാവായ ഗ്രീക്ക് സൂപ്പർ താരം ദിമിത്രിയോസ് ഡയമന്റാകോസ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു ചേക്കേറിയത് ഈസ്റ്റ് ബംഗാളിലേക്കാണ്.
Also Read – ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണക്ക് ഡെങ്കിപനി👀 എന്ന് തിരിച്ചുവരുമെന്ന് വ്യക്തമല്ല..
സൂപ്പർ താരത്തിന് പകരം ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പെയിനിൽ നിന്നുമുള്ള ജീസസ് ജിമിനസിനെയാണ് കൊണ്ടുവന്നത്. ദിമിത്രിയോസിന് പകരം വന്ന ജിമിനസ് ദിമിയെ കുറിച്ച് സംസാരിച്ചു.
Also Read – റഫറിയുടെ വമ്പൻ ചതി👀തോൽക്കാനൊരുങ്ങിയ മോഹൻ ബഗാനെ വിജയിപ്പിച്ചത് കണ്ടോ🥶 വീഡിയോ ഇതാ..
ദിമിത്രിയോസിനെ കുറിച്ച് തനിക്കറിയാമെന്നും അദ്ദേഹം ഇവിടെ ചെയ്ത കാര്യങ്ങളിൽ സന്തോഷമുണ്ടെന്നും പറഞ്ഞ ജീസസ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ വന്നത് കഴിയുന്ന രീതിയിലെല്ലാം സഹായിക്കാനാണെന്ന് വെളിപ്പെടുത്തി.
Also Read – ബ്ലാസ്റ്റേഴ്സിന് ലോയൽ ഫാൻസ് കുറച്ചുമാത്രമേയുള്ളൂ, വിമർശനങ്ങൾക്കെതിരെ രാഹുൽ കെപി..
ഇത്തവണ ഗോൾഡൻ ബൂട്ട് നേടാനായാൽ കൂടുതൽ മികച്ചതാണെന്നും എന്നാൽ വ്യക്തിഗത അവാർഡുകളെക്കാൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമാണെന്ന് ജീസസ് ജിമിനസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനായുള്ള ഐ എസ് എൽ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയ ജീസസ് ജിമിനസ് ഈ സീസണിൽ കൂടുതൽ ഗോളുകൾ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Also Read – മികച്ച എതിരാളികൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് അനായാസം വിജയിച്ചതിന് കാരണവുമായി കോച്ച്..