നിലവിൽ ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് മത്സരങ്ങളിൽ അപരാജിതരായി കുതിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഓഗസ്റ്റ് 23ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നേടുന്നത് ചിരവൈരികളായ ബാംഗ്ലൂരു എഫ്സിയെയാണ്.
ക്വാർട്ടർ ഫൈനൽ മത്സരം കഴിഞ്ഞാലും ബ്ലാസ്റ്റേഴ്സിന് ശക്തരായ എതിരാളികളെ ആയിരിക്കും സെമിയിലും ഫൈനലിലും ലഭിക്കുക. കടുത്ത പോരാട്ടം നേരിട്ട ഗ്രൂപ്പിലെ മത്സരങ്ങളിൽ നിന്നും ഗോൾ വ്യത്യാസത്തിന്റെ ബലത്തിലാണ് ഒന്നാം സ്ഥാനത്തോടെ ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനൽ യോഗ്യത നേടുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഡോമസ്റ്റിക് സൈനിങ്ങുകൾ വരുന്നുണ്ടോ? മാർകസിന്റെ പ്രധാന അപ്ഡേറ്റ്..
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ ഒന്നാം ലഭിച്ചില്ലെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവെച്ച പഞ്ചാബിനും മികച്ച രണ്ടാം സ്ഥാനക്കാരിൽ ഒരാളായി ക്വാർട്ടർ ഫൈനൽ യോഗ്യത ലഭിച്ചിട്ടുണ്ട്. ഏഴ് പോയന്റുകൾ വീതം നേടിയതിനാലാണ് ബ്ലാസ്റ്റേഴ്സിനോടൊപ്പം പഞ്ചാബും യോഗ്യത നേടിയത്.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ബ്ലാസ്റ്റേഴ്‌സ് ടീം തിരിച്ചുനൽകേണ്ടത് എന്താണെന്ന് നായകൻ പറയുന്നു😍🔥
എന്നാൽ ഗ്രൂപ്പിൽ നിന്നും യോഗ്യത നേടിയ ടീമുകൾക്ക് ലഭിച്ചത് ശക്തരായ എതിരാളികളെയാണ്. ബാംഗ്ലൂരു എഫ്സി, മോഹൻ ബഗാൻ എന്നീ ശക്തരായ എതിരാളികളെയാണ് ഗ്രൂപ്പ് സി യിൽ നിന്നും യോഗ്യത നേടിയ ടീമുകൾക്ക് ലഭിച്ചത്.
Also Read – ഐഎസ്എലിൽ ഇത്തവണ പതിവ് തെറ്റും, ബ്ലാസ്റ്റേഴ്സിനെ ആരാധകരെ കാത്തിരിക്കുന്നത് മികച്ച സമ്മാനമാണ്😍🔥
മറുഭാഗത്തു ഇന്ത്യൻ ആർമി, ഷിലോങ്ങ് ലജോങ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,ഈസ്റ്റ് ബംഗാൾ തുടങ്ങിയ ടീമുകളാണ് ഫൈനലിനു വേണ്ടി പോരാടുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളായ ബാംഗ്ലൂരു എഫ്സി, മോഹൻ ബഗാൻ എന്നീ ടീമുകളെ മത്സരം കടുപ്പമാക്കുന്നതിന് വേണ്ടി ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇട്ടതാണെന്നിം വിമർശനങ്ങളുണ്ട്. എന്തായാലും മൈകൽ സ്റ്റാറെയുടെ ടീമിന് കിരീടത്തിലേക്ക് നടന്നുകയറണമെങ്കിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കേണ്ടിവരും.
Also Read – സ്റ്റീവൻ ജോവറ്റിക് ട്രാൻസ്ഫർ സാഗയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വെല്ലുവിളി മറ്റൊരു കിടിലൻ ടീമാണ്..