ഏഷ്യയിലെ ഏറ്റവും പഴക്കം ഫുട്ബോൾ ടൂർണമെന്റ് ആയ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ആരംഭം കുറിച്ചു. ഓഗസ്റ്റ് 21 നടന്ന രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ സെമിഫൈനലിൽ പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് ടീമുകൾ ആരൊക്കെയാണെന്ന് തീരുമാനമായി.
ശക്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഐ ലീഗ് ടീമായ ഷിലോങ്ങ് ലജോങ് സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചത്. മത്സരത്തിന്റെ 8 മിനിറ്റിൽ ഗോൾ സ്കോർ ചെയ്ത ഷിലോങ്ങ് ലജോങ്ങിനെതീരെ 77 മിനിറ്റിൽ സമനില ഗോൾ സ്കോർ ചെയ്ത ഈസ്റ്റ് ബംഗാൾ മത്സരം തിരികെ പിടിക്കുമെന്ന് തോന്നിച്ചെങ്കിലും 84 മിനിറ്റിലെ വിജയഗോൾ ഐ ലീഗ് ടീമിന് തുണയായി.
Also Read – സൈനിങ്ങുകളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു🫠 യഥാർത്ഥ പ്ലാൻ മറ്റൊന്നായിരുന്നു..
അതേസമയം മറ്റോരു,ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ആർമിയെ പരാജയപ്പെടുത്തിയ ഐഎസ്എൽ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കപ്പിലെ തങ്ങളുടെ സെമിഫൈനൽ യോഗ്യത ഉറപ്പിച്ചു.
Also Read – കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുഴുവൻ പ്രതീക്ഷകളുമായി ബ്ലാസ്റ്റേഴ്‌സ് എഞ്ചിൻ തിരിച്ചുവന്നു😍🔥
എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം. സെമി ഫൈനൽ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ഷിലോങ്ങ് ലജോങ് vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിലെ വിജയികൾ ഇത്തവണ കപ്പ് ഫൈനൽ കളിക്കും. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് vs ബാംഗ്ലൂരു എഫ്സി, മോഹൻ ബഗാൻ vs പഞ്ചാബ് എഫ്സി എന്നീ ശക്തരായ ടീമുകളുടെ ക്വാർട്ടർ ഫൈനൽ മത്സരംവെള്ളിയാഴ്ചയാണ് അരങ്ങേറുന്നത്.
Also Read – ഇത് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ വമ്പൻ പരാജയമാണ്💯🙂മികച്ച താരങ്ങളെ വിറ്റഴിച്ചതിന്റെ പാർശ്വഫലം..