ഐ എസ് എൽ 2024-2025 സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നിലവിൽ കൊൽക്കത്തയിൽ തങ്ങളുടെ പ്രിസീസൺ പരിശീലനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് പരാജയത്തിനുശേഷം കൊൽക്കത്തയിൽ തുടരുകയാണ് ബ്ലാസ്റ്റേഴ്സ്.
പുതുതായി പണിയുന്ന പരിശീലന മൈതാനത്തിന്റെ പണികൾ പൂർത്തിയാകുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് തിരികെ കേരളത്തിലേക്ക് എത്തും. എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായ ടീമാണ്, സൈനിങ്ങുകളുടെ ആവശ്യമില്ലെന്ന് നിഖിൽ..
ഇതിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത സ്പാനിഷ് താരമായ ജീസസ് ജിമിനസ് ഇതുവരെ ടീമിനോടൊപ്പം ചേർന്നിട്ടില്ല. ഐ എസ് എൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം മുന്നിൽ നിൽക്കവേ ഈ സ്പാനിഷ് താരം എന്ന് ബ്ലാസ്റ്റേഴ്സ് ക്യാമ്പിനോടൊപ്പം പരിശീലനം ആരംഭിക്കുമെന്ന് ആരാധകർക്ക് അറിയേണ്ടതുണ്ട്.
Also Read – ഒന്നും രണ്ടുമല്ല, നിരവധി താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മറ്റു ടീമുകളിലേക്ക് ഇത്തവണ പറഞ്ഞയച്ചത്..
നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം നാളെ വെള്ളിയാഴ്ച രാവിലെയോടെ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൂപ്പർ താരം കൊൽക്കത്തയിൽ വിമാനം ഇറങ്ങും. തുടർന്ന് ബ്ലാസ്റ്റേഴ്സ് ക്യാമ്പിനോടൊപ്പം ജോയിൻ ചെയ്യുന്ന താരം ഈ സീസണിലേക്ക് വേണ്ടി പരിശീലനം ആരംഭിക്കും.
Also Read – ഇനി സൈനിങ് വേണേൽ ജനുവരിയിൽ നോക്കാം, ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് അത് ആവശ്യമില്ലെന്ന് ക്ലബ് ഡയറക്ടർ..