ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയാണ് കളത്തിൽ ഇറങ്ങുന്നത്. കൊച്ചി സ്റ്റേഡിയത്തിൽ വെച്ച് ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മത്സരം അരങ്ങേറുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിൽ അവസരങ്ങലില്ലാതിരുന്ന താരത്തിന്റെ ഇപ്പോഴത്തെ പ്രകടനം സൂപ്പർ🔥
അതേസമയം ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഈ ഹോം മത്സരത്തിൽ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതീരെ ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് ഫ്ലാഗ് ഊരി സെലിബ്രേഷൻ നടത്തിയ പഞ്ചാബ് എഫ്സി താരം ലൂക്ക മജ്സന്റെ ഗോൾ ആഘോഷം പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്.
Also Read – ‘ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പങ്ക് ചെറുതൊന്നുമല്ല, വിജയങ്ങളിൽ സഹായിക്കാനാവും’
ഇതിനെതിരെ സംസാരിച്ചു രംഗത്ത് വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മലയാളി താരമായ മുഹമ്മദ് അസ്ഹർ. കൊച്ചിയിൽ നടന്ന മത്സരത്തിനിടെ ലൂക്കാ മജ്‌സെൻ്റെ ഗോൾ ആഘോഷം അതിരുകടന്നതായിരുന്നു എന്നാണ് അസ്ഹർ പറഞ്ഞത്.
Also Read – തന്നെ ആക്ഷേപിച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള മറുപടിയാണ് കൊച്ചിയിൽ തന്നതെന്ന് സൂപ്പർ താരം👀
കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൻ്റെ പതാക നീക്കം ചെയ്ത് നടത്തി ഗോൾ ആഘോഷിക്കുന്നത് അനാദരവാണ് എന്നും അസ്ഹർ കൂട്ടിച്ചേർത്തു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആക്ഷേപങ്ങൾക്കുള്ള മറുപടിയായാണ് സെലിബ്രേഷൻ എന്ന് ലൂക്ക മജ്സൻ പറഞ്ഞു.
Also Read – ബ്ലാസ്റ്റേഴ്സിലേതു പോലെ ആ ടീമിന്റെ പ്ലാനുകളിലും ഇടം നേടാതിരുന്ന താരത്തിനെ കുറിച്ച് കോച്ച് പറഞ്ഞത്..