ഇന്ത്യൻ സൂപ്പർ ലീഗിന് കഴിഞ്ഞ മൂന്ന് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനെ വിജയകരമായി പരിശീലിപ്പിച്ച സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച് ഇല്ലാതെയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോട് വിട പറഞ്ഞതിനുശേഷം മറ്റൊരു ക്ലബ്ബിലും ഇതുവരെ ഇവാൻ ആശാൻ സൈൻ ചെയ്തിട്ടില്ല. ഭാവിയിൽ ഒരു ഇന്ത്യൻ ക്ലബ്ബിനെ പരിശീലിപ്പിക്കുകയാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സിനെ മാത്രമായിരിക്കും എന്നാണ് ഇവാൻ ആശാൻ പറഞ്ഞിട്ടുള്ളത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങൾ ടീമിന് പുറത്തിരിക്കുന്നതിന് ഇതാണ് കാരണം..
എങ്കിൽപോലും ഇവാൻ വുകമനോവിചിനെ സംബന്ധിച്ചുള്ള ട്രാൻസ്ഫർ റൂമറുകളാണ് കൊൽക്കത്തയിൽ നിന്നും വരുന്നത്. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരും ഐ എസ് എല്ലിലെ നവാഗതരുമായ മുഹമ്മദൻസിന്റെ അടുത്ത പരിശീലകനായി വരാൻ സാധ്യതയുള്ളവരുടെ റൂമറുകളിലാണ് ഇവാൻ ആശാനുള്ളത്.
Also Read – ലൂണയെക്കാൾ മികച്ച നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങളോ ടീമിൽ👀ഐമൻ ഉൾപ്പടെ സൂപ്പർ താരങ്ങൾ🔥
ട്രാൻസ്ഫർ റൂമറുകൾ പുറത്തു വരുന്നുണ്ടെങ്കിലും ഇവാൻ ആശാൻ ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സ് അല്ലാതെ മറ്റൊരു ക്ലബ്ബിനെ പരിശീലിപ്പിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ മുഹമ്മദൻസിനെ ബന്ധപ്പെടുത്തി വരുന്ന ട്രാൻസ്ഫർ വാർത്തകൾ യാഥാർഥ്യമാവാനുള്ള സാധ്യതകൾ വളരെ കുറവാണ്.
Also Read – വീണ്ടും തലയുയർത്താനാവാതെ ബ്ലാസ്റ്റേഴ്‌സ്🥲ഒരൊറ്റ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പോലും..