കഴിഞ്ഞ മൂന്നു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ പരിശീലിപ്പിച്ച പരിശീലകൻ ഇവാൻ വുകൊമനോവിച് ടീമിനെ വളരെ നന്നായി മുന്നോട്ടു നയിച്ചുകൊണ്ട് വിട പറഞ്ഞു. കഴിഞ്ഞ മൂന്ന് സീസണുകളിലും തുടർച്ചയായി ടീമിന് പ്ലേ ഓഫ് സ്ഥാനം നേടിക്കൊടുത്ത പരിശീലകൻ ഈ സീസണിന് മുന്നോടിയായി ആണ് വിട പറഞ്ഞത്.
Also Read – ലൂണയുടെ യഥാർത്ഥ വേർഷന് ഇനിയും സമയമെടുക്കും👀 പിന്നെയും എന്തുകൊണ്ട് കളിപ്പിച്ചെന്ന് ഉത്തരം ഇതാണ്..
കഴിഞ്ഞ ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനായ ഇവാൻ വുകമനോവിചിനെ സംബന്ധിച്ച് ട്രാൻസ്ഫർ റിപ്പോർട്ടുകൾ ശക്തമായി പുറത്തുവരുന്നുണ്ട്. ഇവാനെ തിരികെ ഐ എസ് എല്ലിലേക്ക് കൊണ്ടുവരാൻ ഐഎസ്എൽ ക്ലബ്ബിന്റെ കാര്യമായ ട്രാൻസ്ഫർ നീക്കങ്ങൾ നടക്കുന്നുണ്ട്.
Also Read – ഗുവാഹതിയിൽ നിന്നും എതിർതട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സ് എത്തി, വീണ്ടുമൊരു പോരാട്ടത്തിന് തയ്യാറെടുപ്പ്🔥
കൊൽക്കത്തയിൽ നിന്നുമുള്ള ഈസ്റ്റ് ബംഗാൾ പുതിയ പരിശീലകനെ സംബന്ധിച്ച് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുകയും ഇവാനെ കൊണ്ടുവരുന്നത് സംബന്ധിച്ച് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് ഈയൊരു കാര്യം കൈകാര്യം ചെയ്തത് ശെരിയായില്ലെന്ന് കോച്ച്..
എന്നാൽ ഈസ്റ്റ് ബംഗാളിന്റെ പ്രാഥമിക ട്രാൻസ്ഫർ ഓഫറുകൾ ഇവാൻ ആശാൻ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അല്ലാതെ മറ്റൊരു ഇന്ത്യൻ ക്ലബ്ബിന്റെ പരിശീലകനാവാൻ താല്പര്യമില്ല എന്ന് നേരത്തെ ഇവാൻ ആശാൻ വ്യക്തമാക്കിയിരുന്നു.
Also Read – ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ, സൂക്ഷിച്ചില്ലെങ്കിൽ അവർ അടിച്ചു എയറിൽ കയറ്റും..