ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ആദ്യ നാലു മത്സരങ്ങൾ കളിച്ചുതീർത്ത കേരള ബ്ലാസ്റ്റേഴ്സ് നാല് മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളാണ് സ്കോർ ചെയ്തത്. നാലു മത്സരങ്ങളിൽ നിന്നും ആറ് ഗോളുകൾ ബ്ലാസ്റ്റേഴ്സ് വഴങ്ങുകയും ചെയ്തിട്ടുണ്ട്.
Also Read – എതിരാളികൾക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം വ്യക്തമാണ്, സ്റ്റാറെ തോറ്റുകൊടുക്കില്ല🔥
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നും കൊണ്ടുവന്ന സെറ്റ് പീസ് പരിശീലകനാണ് ഫെഡറിക്കോ മൊറൈസ്. പോർച്ചുഗീസുകാരനായ ഫെഡറിക്കോയെ ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസ് കോച്ചായാണ് ഇത്തവണ നിയമിച്ചത്.
Also Read – സച്ചിനെ കുറിച്ച് കൂടുതൽ ഒന്നും തീരുമാനിക്കാനില്ല, ആരായാലും ഇങ്ങനെ ഉണ്ടാവുമെന്ന് കോച്ച്..
എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ നാല് മത്സരങ്ങൾ പിന്നിട്ടിട്ടും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സെറ്റ് പീസുകളിൽ നിന്ന് ഗോൾ നേടാനോ അല്ലെങ്കിൽ കൃത്യമായി എതിരാളികൾക്ക് സെറ്റ് പീസുകളിൽ നിന്ന് കൂടുതൽ സമ്മർദ്ദം നൽകുവാനോളം സാധിച്ചിട്ടില്ല.
Also Read – ബ്ലാസ്റ്റേഴ്സിന്റെ തോൽവികൾക്ക് പ്രധാന കാരണം ഇതാണ്, ഇത് തടഞ്ഞാൽ എല്ലാം എളുപ്പമാണ്🔥
ഐ എസ് എൽ സീസണിൽ മത്സരങ്ങളിൽ സെറ്റ് പീസുകൾ മുതലെടുക്കാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സ് സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ സെറ്റ് പീസുകൾ കൃത്യമായി പ്രയോഗിക്കും എന്നാണ് പ്രതീക്ഷ. മത്സരത്തിൽ സെറ്റ് പീസുകളിൽ നിന്നുള്ള ഗോളുകൾ വളരെ പ്രധാനമാണ്. ഇത്തവണ
ഇതിന് മാത്രമായി പരിശീലകനെ കൊണ്ടുവന്നതിനു കാരണം ഇതാണ്.
Also Read – റെഡ് കാർഡ് കിട്ടിയിട്ടും പോരാടി നേടിയ കിടിലൻ വിജയം🔥ഐഎസ്എലിലെ തകർപ്പൻ പോരാട്ടം👀🔥