ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയും തങ്ങളുടെ ക്ലബിന്റെ ആദ്യ കിരീടം ലക്ഷ്യമാക്കിയാണ് കളിക്കാനിറങ്ങുന്നത്. ഏകദേശം 10 വർഷങ്ങൾ പിന്നിട്ടുവെങ്കിലും ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിനാണ് ഇത്തവണ തുടക്കം കുറിക്കുന്നത്. സെപ്റ്റംബർ 13-നാണ് ഇന്ത്യൻ സൂപ്പർ ലീഗിന് ആരംഭം കുറിക്കുന്നത്. ആദ്യ മത്സരം കൊൽക്കത്തയിൽ വെച്ച് മോഹൻ ബഗാന്റെ ഹോം മത്സരം ആവാനുള്ള സാധ്യതകളാണുള്ളത്.
Also Read – വിദേശസൈനിങ്ങിൽ ബ്ലാസ്റ്റേഴ്‌സ് നിർണ്ണായക മണിക്കൂറുകളിൽ👀🔥അവസാനം പകരക്കാരനെ കണ്ടെത്തി😍🔥
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫിക്സ്ചർ ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഡ്യുറണ്ട് കപ്പിനുശേഷം ഐ എസ് എൽ ഫിക്സചർ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – എവിടെ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൈനിങ്ങുകൾ?? ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല..
അതേസമയം മിക്ക വർഷങ്ങളിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യമത്സരം കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെതായിരുന്നു. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം എത്തുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഡോമസ്റ്റിക് സൈനിങ്ങുകൾ വരുന്നുണ്ടോ? മാർകസിന്റെ പ്രധാന അപ്ഡേറ്റ്..
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കൊച്ചിയിൽ വെച്ച് തിരുവോണ ദിനമായ സെപ്റ്റംബർ 15 നോ അല്ലെങ്കിൽ 16നോ നടത്തപ്പെടും. അവധി ദിവസങ്ങളായത്തിനാൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് നിറഞ്ഞ സ്റ്റേഡിയമാണ് പ്രതീക്ഷിക്കുന്നത്.
Also Read – ബിഗ് ഫിഷ് സൈനിങ് നടത്താൻ ബ്ലാസ്റ്റേഴ്‌സ് പദ്ധതികളെന്ന് മാർക്കസ്😍🔥അപ്ഡേറ്റ് ഇതാ..