ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടൂർണമെന്റിൽ നിന്നും പരാജയപ്പെട്ടു പുറത്തായത്തിനുശേഷം കൊൽക്കത്തയിൽ നിന്നും തിരിച്ചു വന്നിട്ടില്ല , തങ്ങളുടെ പ്രീസീസൺ പരിശീലനം കൊൽക്കത്തയിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായ ടീമാണ്, സൈനിങ്ങുകളുടെ ആവശ്യമില്ലെന്ന് നിഖിൽ..
ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്, അവസാന പ്രീ സീസൺ ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊൽക്കത്തയിലെ ക്ലബ്ബുകളുമായി 2 സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകൻ.
Also Read – ഇനി സൈനിങ് വേണേൽ ജനുവരിയിൽ നോക്കാം, ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് അത് ആവശ്യമില്ലെന്ന് ക്ലബ് ഡയറക്ടർ..
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സഹപരിശീലകനായ ബിയോൺ വെസ്റ്റ്രോം ബ്ലാസ്റ്റേഴ്സ് തിരികെ കൊച്ചിയിലേക്ക് വരുന്നതിനെക്കുറിച്ചും സംസാരിച്ചു. കൊൽക്കത്തയിൽ രണ്ട് സൗഹൃദമത്സരങ്ങൾ കൂടി കേരള ബ്ലാസ്റ്റേഴ്സ് കളിച്ചതിനു ശേഷം തിങ്കളാഴ്ച കൊച്ചിയിലേക്ക് തിരികെ എത്തുമെന്ന് ബിയോൺ പറഞ്ഞു.
Also Read – ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോയാകാൻ യൂറോപ്പിൽ നിന്നും അവൻ വരുന്നു😍🔥
ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കിരീടങ്ങളിൽ കുറഞ്ഞതൊന്നും ഇത്തവണ ലക്ഷ്യമാക്കുന്നില്ല. പുതിയ പരിശീലകന്മാർക്ക് കീഴിൽ പുതുയുഗം സൃഷ്ടിക്കുവാൻ കൊമ്പൻമാർ ഒരുങ്ങികഴിഞ്ഞു.
Also Read – കേരള സൂപ്പർ ലീഗ് ടീമിന്റെ ഓഹരികൾ സ്വന്തമാക്കാൻ അഭിമാനതാരം സഞ്ജു സാംസൻ😍🔥