ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മോശം പ്രകടനത്തിനെതിരെ ആരാധകർ രംഗത്ത് വരികയാണ്.
ആരാധകർ പ്രതീക്ഷിച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് നൽകാൻ കഴിയുന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പല പൊസിഷനുകളിലും താരങ്ങൾ മോശം പ്രകടനം കാഴ്ചവെക്കുന്നത് ടീമിന്റെ പ്രകടനത്തിനെ ബാധിക്കുന്നുണ്ട്.
അതിനാൽ വരുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ എങ്കിലും ആവശ്യമായ മികച്ച സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തുമെന്ന് പ്രതീക്ഷയോടെയാണ് ആരാധകർ.
സീസൺ തുടങ്ങുന്നതിനു മുൻപായി മികച്ച ഇന്ത്യൻ താരങ്ങളെ ഇത്തവണ ടീമിലേക്ക് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാത്തതിനെതിരെ ആരാധകർ മുന്നോട്ടു വന്നിരുന്നു.
Also Read – അഡ്രിയാൻ ലൂണ പോലുമില്ല, ഈ മൂന്നു സൂപ്പർ താരങ്ങൾ മാത്രമാണ് നേടിയിട്ടുള്ളത്💯🔥
കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിൽ പുതിയ താരങ്ങളെ ആവശ്യമില്ലെന്നും വേണ്ടിവന്നാൽ വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെ കൊണ്ടുവരുമെന്നുമാണ് ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ അന്ന് പറഞ്ഞത്. ഇപ്പോൾ നിഖിൽ പറഞ്ഞ വാക്ക് പാലിക്കാനുള്ള സമയമാണ് മുന്നിൽ വരുന്നത്, ഈ വിന്റർ ട്രാൻസ്ഫർ മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം.