ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ സൗത്ത് ഇന്ത്യൻ ഡെർബിയിൽ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ നിന്നും വിലപ്പെട്ട മൂന്ന് പോയന്റുകളാണ് സ്വന്തമാക്കിയത്.
രണ്ടാം പകുതിയിൽ ജീസസ് ജിമിനസ്, നോഹ് സദോയി, രാഹുൽ കെപി എന്നിവർ നേടുന്ന ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കുന്നത്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുന്നത്.
ഈ മത്സരത്തിലും ഗോൾ സ്കോർ ചെയ്തതോടെ കേരള ബ്ലാസ്റ്റേഴ്സിലെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്പാനിഷ് താരമായ ജീസസ് ജിമിനസ്. തുടർച്ചയായി ആറു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്യുന്ന ആദ്യ താരമാണ് ജീസസ് ജിമിനസ്.
Also Read – മൂന്നു തോൽവികളിലെ തെറ്റുകൾ തിരുത്തേണ്ടതുണ്ട്, പോയന്റുകൾക്കായി ബ്ലാസ്റ്റേഴ്‌സ് വരുന്നെന്നു കോച്ച്😍🔥
കഴിഞ്ഞ ആറു മത്സരങ്ങളിലും തുടർച്ചയായി ഗോളുകൾ സ്കോർ ചെയ്ത ജീസസ് ഐഎസ്എൽ സീസണിൽ ഏഴു ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. മികച്ച ഫോമിലുള്ള താരത്തിന് ഫോം തുടർന്നാൽ ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാനാവും.
Also Read – ഈയൊരു നാണക്കേടിന്റെ കണക്കുകൾ തിരുത്തുവാൻ ബ്ലാസ്റ്റേഴ്‌സ് ഒരു വർഷം കാത്തിരിക്കേണ്ടി വന്നു..