ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ താങ്കളുടെ അഞ്ചാമത്തെ മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് വരുന്ന ഞായറാഴ്ച കൊൽക്കത്തിൽ വച്ച് മുഹമ്മദൻസിനെതിരെയാണ് കളിക്കുന്നത്. നാലു മത്സരങ്ങളിൽ നിന്നും അഞ്ചു പോയിന്റുകളാണ് ബ്ലാസ്റ്റേഴ്സിന് സമ്പാദ്യം.
Also Read – ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും ഐഎസ്എൽ ആരവങ്ങളിലേക്ക്🔥ആരാധകർ ആവേശത്തിലാണ്😍
നിലവിൽ കൊച്ചിയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐ എസ് എൽ മത്സരത്തിനു വേണ്ടി കൊൽക്കത്തയിലേക്ക് വിമാനം കയറും. ഇതിനു മുൻപായി കൊച്ചിയിൽ വെച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രസ് കോൺഫറൻസ് നടന്നത്.
Also Read – കൊച്ചിയിലെ അവസാന മത്സരം പ്രധാന എതിരാളികൾക്കെതിരെയാണ്, ഫാൻസ് കാത്തിരുന്ന പോരാട്ടങ്ങൾ ഇതാ..
എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ മുന്നേറ്റത്തിലെ സൂപ്പർ താരങ്ങളുടെ ഫ്രീകിക്ക് ഗോളുകൾ പങ്കുവെച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിനിടെ സൂപ്പർ താരങ്ങളായ ജീസസ് ജിമിനസ്, നോഹ് സദോയി, പെപ്ര തുടങ്ങിയവർ നേടുന്ന ഫ്രീകിക് ഗോളുകളുടെ വീഡിയോയാണ് ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചത്.
Also Read – ആരാധകർ കാത്തിരിക്കുന്ന പോരാട്ടങ്ങളുമായി ടീമുകൾ നേർക്കുനേർ വെല്ലുവിളിക്കുന്നു👀🔥
ഈ സീസണിൽ പുതിയ സെറ്റ്പീസ് പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊണ്ടുവന്നെങ്കിലും ഇതുവരെയും സെറ്റ് പീസുകൾ നിന്ന് കൂടുതൽ ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് സെറ്റ് പീസുകളിലൂടെ ഗോളുകൾ നേടുമെന്ന് പ്രതീക്ഷിക്കാം.