ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിലെ ആദ്യ നാല് മത്സരങ്ങൾ കളിച്ചു കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള അഞ്ചാമത്തെ മത്സരത്തിനു വേണ്ടി തയ്യാറെടുക്കുകയാണ്.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെയും ക്ലബ്ബിനെയും ഒരിക്കലും വില കുറച്ചു കാണരുതെന്ന് ഇവാൻ ആശാൻ😍🔥
ഈ മാസം 20ന് കൊൽക്കത്തയിൽ വെച്ച് മുഹമ്മദൻസിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം അരങ്ങേറുന്നത്. ഇന്റർനാഷണൽ ബ്രേക്കിനു ശേഷം വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് എത്തുമ്പോൾ ചില താരങ്ങൾക്ക് പരിക്ക് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Also Read – പുതിയ കിരീടം സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി താരങ്ങൾ ഇന്ന് കളത്തിൽ🔥
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഗോൾകീപ്പറായ സച്ചിൻ സുരേഷ്, മുന്നേറ്റനിര താരമായ ഇഷാൻ പണ്ഡിത, കൂടാതെ പ്രബീർ ദാസ്, ഐബൻ എന്നിവർക്ക് ചെറിയ പരിക്കുകൾ ഉണ്ടെന്നാണ് കോച്ചിന്റെ വെളിപ്പെടുത്തൽ.
Also Read – ലൂണയും ദിമിയും നോഹ് സദോയിയും ജിങ്കനും ഉൾപ്പടെ കിടിലൻ ബ്ലാസ്റ്റേഴ്‌സ് ടീം👀🔥
പരിക്ക് മാറി തിരിച്ചെത്തിയ താരങ്ങൾക്കാണ് വീണ്ടും പരിക്ക് ബാധിക്കുന്നത്. കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരങ്ങൾക്ക് പരിക്കുകൾ സ്ഥിരമായി ബാധിച്ചിരുന്നു. ഈ സീസണിലും പരിക്കിന്റെ പേടി ബ്ലാസ്റ്റേഴ്‌സ് ടീമിനും ആരാധകർക്കുണ്ട്.
Also Read – ബ്ലാസ്റ്റേഴ്സിൽ പുലിയായിരുന്ന വിദേശതാരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്👀🫠