ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റ് ആയ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ സെമിഫൈനൽ മത്സരം അവസാനിച്ചപ്പോൾ ഐ ലീഗ് നിന്നുമുള്ള ശക്തരായ ഷിലോങ്ങ് ലജോങ് സെമിയിൽ നിന്നും പുറത്തായി.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ താരത്തിനായി ടീമുകൾ വരുന്നു🔥അവസാനദിനങ്ങളിൽ വേഗത കൂടുന്നു..
എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഷിലോങ്ങ് ലജോങ്ങിനെ പരാജയപ്പെടുത്തി ഫൈനൽ യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. അവസാനവർഷം ഡ്യുറണ്ട് കപ്പിന്റെ സെമിഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ മടക്കം എങ്കിൽ ഇത്തവണ ഫൈനൽ യോഗ്യത നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഉറപ്പാക്കി.
Also Read – ലാറ്റിൻ അമേരിക്കൻ ഇടിമിന്നലിനെ ബ്ലാസ്റ്റേഴ്‌സിലേക്ക് കൊണ്ടുവരാൻ നീക്കം⚡🔥മാർകസ് അപ്ഡേറ്റ്..
ബാംഗ്ലൂരു vs മോഹൻ ബഗാൻ സെമിഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിനോടൊപ്പം ആയിരിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ ക്ലബ്ബിന്റെ ആദ്യത്തെ കിരീടത്തിനായി പോരാടുന്നത്.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ കാത്തിരിപ്പിനു അവസാനം😍 വിദേശസൈനിങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്🔥
അതേസമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യുറണ്ട് കപ്പ് കിരീടം സ്വന്തമാക്കുകയാണെങ്കിൽ ഇന്ത്യയിലെ മുൻനിര ക്ലബ്ബുകളിൽ ഒരു കിരീടം പോലുമില്ലാത്ത ഒരേയൊരു ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മാറും. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുമാണ് പേരിന് പോലും കിരീടമില്ലാത്തത്.
Also Read – സെമിയിൽ വീണ്ടും ക്രിസ്റ്റൽ ജോൺ പണി കൊടുത്തേനെ👀 ഗോൾവീഡിയോ കണ്ടുനോക്കൂ..