കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ മികച്ച ഇന്ത്യൻ സൈനിങ്ങുകളിൽ ഒന്നായിരുന്നു എഫ്സി ഗോവയിൽ നിന്നും ഐബനെ സ്വന്തമാക്കിയത്.
Also Read – ഗുവാഹതിയിൽ നിന്നും എതിർതട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സ് എത്തി, വീണ്ടുമൊരു പോരാട്ടത്തിന് തയ്യാറെടുപ്പ്🔥
വമ്പൻ ട്രാൻസ്ഫർ തുക നൽകി മൂന്നുവർഷത്തേ കരാറിൽ താരത്തിനെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഐബന്റെ സേവനം പ്രതീക്ഷിച്ചത് പോലെ ലഭിച്ചില്ല. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലെ മത്സരങ്ങളിൽ ലീഗ്മെന്റ് ബാധിച്ചതോടെ സീസൺ മുഴുവനും നഷ്ടമായി.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് ഈയൊരു കാര്യം കൈകാര്യം ചെയ്തത് ശെരിയായില്ലെന്ന് കോച്ച്..
ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോടൊപ്പമുള്ള രണ്ടാമത്തെ സീസണിലേക്ക് കടക്കുമ്പോഴും വീണ്ടും പരിക്ക് വില്ലനായി. സൂപ്പർ താരത്തിന് ചെറിയ പരിക്ക് ഉണ്ടെന്നും ഉടൻതന്നെ നിന്നോടൊപ്പം ജോയിൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ബ്ലാസ്റ്റേഴ്സ് അറിയിച്ചത്.
Also Read – ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ, സൂക്ഷിച്ചില്ലെങ്കിൽ അവർ അടിച്ചു എയറിൽ കയറ്റും..
എഫ്സി ഗോവയിൽ തകർപ്പൻ പ്രകടനം നടത്തിയ താരം കേരള ബ്ലാസ്റ്റേഴ്സിലെത്തിയതിനു ശേഷം പരിക്കുകൾ കാരണം അധികം കളിക്കാൻ കഴിഞിട്ടില്ല. സൂപ്പർ താരത്തിൽ നിന്നും പരിക്ക് മാറി പ്രതീക്ഷിച്ച പ്രകടനം ഈ സീസണിൽ ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Also Read – ഇവാൻ ആശാനെ സൈൻ ചെയ്യാൻ ഓഫറുകൾ നൽകി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ..