മുംബൈ അറീനയിൽ വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തി സ്വന്തം ആരാധകർക്ക് മുന്നിൽ മുംബൈ സിറ്റി മൂന്നു പോയന്റുകൾ സ്വന്തമാക്കിയിരുന്നു.
നവംബർ മാസത്തിൽ ആദ്യ മത്സരത്തിൽ പരാജയം മുഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ മാസത്തിലെ ശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഈ മാസം ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ വെച്ചാണ് നടക്കുന്നത്.
നവംബർ 7ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്റർനാഷണൽ ബ്രെക്കിന് ശേഷം നവംബർ 24ന് ചെന്നൈയിൻ എഫ്സിക്കെതിരെയാണ് സൗത്ത് ഇന്ത്യൻ ഡെർബിയിൽ ഏറ്റുമുട്ടുന്നത്.
പിന്നീട് നവംബർ 28ന് എഫ് സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ കൊച്ചിയിലെ അടുത്ത മത്സരം. നിലവിൽ പോയിന്റ് ടേബിളിൽ ഏഴു മത്സരങ്ങളിൽ നിന്നും എട്ടു പോയിന്റുകളുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഈ മാസം ശേഷിക്കുന്ന മൂന്നു ഹോം മത്സരങ്ങളും വിജയിക്കാനായാൽ പോയന്റ് ടേബിളിൽ മുന്നേറ്റം സൃഷ്ടിക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിയും.