in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

അഡ്രിയാൻ ലൂണ പോലുമില്ല, ഈ മൂന്നു സൂപ്പർ താരങ്ങൾ മാത്രമാണ് നേടിയിട്ടുള്ളത്💯🔥

അവസാന മത്സരങ്ങളിൽ ബംഗളൂരു എഫ്സിയോടും മുംബൈ സിറ്റി എഫ്സിയോടും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഈ മത്സരങ്ങളിൽ സൂപ്പർ താരമായ നോഹ് സദോയിയുടെ സേവനം ലഭിച്ചിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ 7 മത്സരങ്ങൾ പിന്നിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 8 പോയന്റുകൾ  സ്വന്തമാക്കി പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണുള്ളത്.

അവസാന മത്സരങ്ങളിൽ ബംഗളൂരു എഫ്സിയോടും മുംബൈ സിറ്റി എഫ്സിയോടും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഈ മത്സരങ്ങളിൽ സൂപ്പർ താരമായ നോഹ് സദോയിയുടെ സേവനം ലഭിച്ചിട്ടില്ല.

എന്തായാലും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രകടനം നോക്കുകയാണെങ്കിൽ ഒരു ഇന്ത്യൻ താരം പോലും ഇതുവരെ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

ഏഴു മത്സരങ്ങൾ പിന്നിട്ടപ്പോൾ 11 ഗോളുകൾ സ്കോർ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി നാലു ഗോളുകൾ സ്കോർ ചെയ്ത സ്പാനിഷ് താരം ജീസസ് ജിമിനസ് ആണ് ടീമിന്റെ ടോപ് സ്കോറർ. മൂന്നു ഗോളുകൾ വീതം സ്കോർ ചെയ്ത നോഹ് സദോയി, പെപ്ര എന്നിവരെ കൂടാതെ മറ്റൊരു താരവും ബ്ലാസ്റ്റേഴ്സിന് വേണ്ടി സീസണിൽ ഗോൾ സ്കോർ ചെയ്തിട്ടില്ല എന്നത് നിരാശാജനകമായ വസ്തുതയാണ്. സീസണിലെ വരുന്ന മത്സരങ്ങളിൽ മറ്റു ബ്ലാസ്റ്റേഴ്സ് താരങ്ങളും മികച്ച ഫോമിലേക്ക് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. 

തുടർച്ചയായ തോൽവികൾ; സൂപ്പർ താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരച്ചടിയാവുന്നു…

ബ്ലാസ്റ്റേഴ്സിന് ബഹിഷ്ക്കരണ സൂചന?; പുതിയ അറിയിപ്പിൽ കടുത്ത പ്രതികരണങ്ങൾ