ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മാസത്തിലെ മത്സരങ്ങളെല്ലാം പിന്നിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കുഴപ്പമില്ലാതെ മികച്ച തുടക്കമാണ് കുറിച്ചത്. സെപ്റ്റംബർ മാസത്തിൽ രണ്ട് ഹോം മത്സരങ്ങളടക്കം മൂന്ന് മത്സരങ്ങളാണ് ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സ് കളിച്ചത്.
Also Read – ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്നത് അവർ ചെയ്തു കാണിച്ചു, മറ്റുള്ളവർക്ക് അസാധ്യം..
സെപ്റ്റംബർ മാസത്തിലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് മൊറോക്കൻ സൂപ്പർതാരമായ നോഹ് സദോയിയാണ്. മൂന്നു മത്സരങ്ങളിൽ രണ്ടു മത്സരങ്ങളിലും ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട നോഹ് സദോയി ഒൿടോബർ മാസത്തിലെ തുടക്കത്തിലെ മത്സരത്തിലും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
Also Read – വിജയങ്ങൾ നേടുന്നത് മാത്രമല്ല, ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങളുണ്ട്..
എന്തായാലും സെപ്റ്റംബർ മാസത്തിലെ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ സൂപ്പർതാരം സെപ്റ്റംബർ മാസത്തിലെ ഐ എസ് എലിലെ ഏറ്റവും മികച്ച താരത്തിനുള്ള നോമിനേഷൻ ലിസ്റ്റിലും ഇടം നേടിയിട്ടുണ്ട്.
Also Read – ഈ വിദേശതാരങ്ങൾക്ക് പിന്നിലാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തിന്റെ സ്ഥാനം, ഇനിയും മികച്ചത് വരുന്നേയുളൂ..
ബംഗളൂരു എഫ് സി താരങ്ങളായ രാഹുൽ ഭേകെ, സുനിൽ ചേത്രി, പഞ്ചാബ് താരമായ നിഖിൽ പ്രഭു, നോർത്ത് ഈസ്റ്റ് താരമായ അലദ്ധീൻ അജറൈ എന്നിവർക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരമായ നോഹ് നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടത്. മികച്ച പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് താരത്തിന് അവാർഡ് ലഭിക്കുമെന്നാണ് പ്രതീക്ഷകൾ.
Also Read – എതിരാളികളെ വെട്ടിച്ചുമാറ്റിയ കളിയഴകിന് മുന്നിൽ മറ്റൊന്നുമില്ല, ബ്ലാസ്റ്റേഴ്സിന്റെ അവാർഡുകൾ വാരികൂട്ടുന്നു..