ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഡെർബി എതിരാളികളായ ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഐഎസ്എൽ മത്സരവിജയം സ്വന്തമാക്കിയിരുന്നു.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിജയിച്ചത്. മത്സരശേഷം സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ക്ലീൻഷീറ്റ് നേടിയതിൽ തന്റെ സന്തോഷം പ്രകടിപ്പിച്ചു.
Also Read – ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരസ്പരം മത്സരിച്ചുതകർത്ത കണക്കുകൾ😍സൂപ്പർതാരങ്ങൾ കിടിലൻ🔥 https://aaveshamclub.com/kerala-blasters-isl-season-matches-kbfc-players-updates-2/
ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത് പ്രധാനപ്പെട്ട വിജയമാണെന്ന് പറഞ്ഞ മൈകൽ സ്റ്റാറെ ഏറെ മത്സരങ്ങൾക്ക് ശേഷം ക്ലീൻഷീറ്റ് നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചു.
Also Read – ഈയൊരു നാണക്കേടിന്റെ കണക്കുകൾ തിരുത്തുവാൻ ബ്ലാസ്റ്റേഴ്‌സ് ഒരു വർഷം കാത്തിരിക്കേണ്ടി വന്നു..
ഏകദേശം ഗോൾ വഴങ്ങിയ തുടർച്ചയായ 25 മത്സരങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ക്ലീൻ ഷീറ്റ് സ്വന്തമാക്കുന്നത്. അടുത്ത ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നേരിടുന്നത് എഫ് സി ഗോവയെയാണ്.
Also Read – ദിമിക്കും ഓഗ്ബച്ചക്കും കഴിയാത്തത് ചെയ്തു തുടങ്ങി ബ്ലാസ്റ്റേഴ്‌സിന്റെ മിന്നൽ താരം😍🔥