ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ നേരിടാൻ ഒരുങ്ങുകയാണ് മൈകൽ സ്റ്റാറെയുടെ ടീം.
ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനു മുന്നോടിയായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകൻ മൈകൽ സ്റ്റാറെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് സംഭവിച്ച തെറ്റുകളിൽ നിന്ന് പഠിച്ചുകൊണ്ട് ചെന്നൈയിനെ നേരിടുന്നതിലാണ് ശ്രദ്ധയെന്ന് പറഞ്ഞു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളും യാഥാർഥ്യമാക്കാൻ വന്നവൻ തോറ്റുമടങ്ങുന്നുവോ?പ്രധാന അപ്ഡേറ്റ്..
“അവസാന മൂന്നു മത്സരങ്ങളിൽ സംഭവിച്ച തെറ്റുകളിൽ നിന്നും ഞങ്ങൾക്ക് പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. ഞങ്ങൾ ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള പ്രധാനപ്പെട്ട മത്സരത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.”
Also Read – ആരാധകരുടെ പിന്തുണയുണ്ടേൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയങ്ങളുമായി തിരിച്ചുവരും😍🔥
ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ നിന്നും ഞങ്ങൾക്ക് പോയന്റുകൾ ആവശ്യമാണ്. മാത്രമല്ല ക്ലീൻഷീറ്റുകൾ നേടേണ്ടതും പ്രധാനമാണ്. എല്ലാ മത്സരങ്ങളിലും സ്കോർ ചെയുന്നത് പോലെ പ്രധാനപ്പെട്ടതാണ് ക്ലീൻഷീറ്റുകൾ നേടുകയെന്നത്.” – മൈകൽ സ്റ്റാറെ പറഞ്ഞു.
Also Read – ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ ഡെർബിയിൽ പതറാതെ വിജയിക്കണം!!ലൈവ് കാണാനുള്ള വഴി ഇതാണ്.. s-3/