ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും പരാജയം തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ മാസം നടന്ന രണ്ട് മത്സരങ്ങളിലും ഒക്ടോബർ മാസത്തിലേ അവസാന മത്സരത്തിലുമാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മുന്നേറ്റ നിര തകർക്കുന്നുണ്ടെങ്കിലും ഡിഫൻസും മധ്യനിരയുമാണ് ഇനിയും മികച്ചതാവാനുള്ളത്. അതേസമയം കഴിഞ്ഞ മാസത്തിലെ കേരള ബ്ലാസ്റ്റേഴ്സ് യുടെ ഏറ്റവും മികച്ച ഗോൾ ഏതാണെന്നു ബ്ലാസ്റ്റേഴ്സ് പുറത്തു വിട്ടിട്ടുണ്ട്.
Also Read – മോനേ നിഖിലേ പറഞ്ഞ വാക്ക് പാലിക്കണം!! ബ്ലാസ്റ്റേഴ്‌സ് ആരാധകർ കലിപ്പിലാണ്..
നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ കൊൽക്കത്തയിൽ നിന്നുമുള്ള മുഹമ്മദൻസിനെതിരെ അവരുടെ മൈതാനത്ത് വെച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഘാന താരമായ ക്വാമി പെപ്ര നേടിയ ഗോളാണ് ഒക്ടോബർ മാസത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടത്.
Also Read – ബാംഗ്ലൂരുവും ബഗാനും കാത്തിരിക്കുന്നു👀🔥ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ അഗ്നിപരീക്ഷയാണ്..
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർതാരമായ നോഹ് സദോയിയുടെ അസിസ്റ്റിൽ നിന്നുമാണ് പെപ്ര ഈ ഗോൾ നേടുന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു.
Also Read – ഇവാൻ ആശാനുള്ളപ്പോൾ ഇങ്ങനെയായിരുന്നില്ല ബ്ലാസ്റ്റേഴ്‌സ്🥺കണക്കുകൾ നോക്കൂ..