ഇന്റർനാഷണൽ ബ്രേക്കിന് മുൻപായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒഡീഷ എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ ചെന്ന് നേരിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സമനിലയാണ് റിസൾട്ട് ലഭിച്ചത്.
Also Read – മുൻപ് വന്നവരെ പോലെയല്ല ഈ ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം, ഇത്തവണ തകർത്തേക്കും💯🔥
ആദ്യ രണ്ടു ഗോളുകൾ സ്കോർ ചെയ്തതിനുശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സമനില വഴങ്ങുന്നത്. എന്തായാലും അവസാന എവേ മത്സരങ്ങളിൽ സമനില വഴങ്ങിയെങ്കിലും തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത്.
Also Read – ‘ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ആർക്കായാലും വേദനിക്കുന്നതാണ്, എന്നാൽ ചില കാര്യങ്ങൾ അഭിനന്ദിക്കേണ്ടതുമുണ്ട്..’
നിലവിൽ നാല് മത്സരങ്ങളിൽ നിന്നും അഞ്ചു പോയന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വരും മത്സരങ്ങളിൽ വിജയം നേടിയാൽ പോയന്റ് ടേബിളിൽ തലപ്പത്തു നിൽക്കാനാവും. ഈ മാസം ഇന്റർനാഷണൽ ബ്രെക്കിനു ശേഷം ബ്ലാസ്റ്റേഴ്സിന് രണ്ട് മത്സരങ്ങളാനുള്ളത്.
Also Read – എതിരാളികളുടെ പേടിസ്വപ്നമായി മാറാൻ പോവുന്ന അഡാർ കൂട്ടുകെട്ടുകൾ അണിയറയിൽ ഒരുങ്ങുന്നു👀🔥
ഈ മാസം 20ന് മുഹമ്മദൻസിനെതിരെ കൊൽക്കത്തയിൽ എവേ മത്സരം കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് 25ന് കൊച്ചിയിൽ വെച്ച് സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരം കളിക്കാനുണ്ട്. പ്രധാന എതിരാളികളും നിലവിൽ ഐഎസ്എൽ ഒന്നാം സ്ഥാനക്കാരുമായ ബാംഗ്ലൂരു എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന് മത്സരം. ഈ രണ്ട് മത്സരങ്ങളും വിജയിച്ചു ഫോമിലുയരാൻ ബ്ലാസ്റ്റർസിനായാൽ ഐഎസ്എൽ ഷീൽഡ് ലക്ഷ്യമാക്കി അടിപതറാതെ സ്റ്റാറെയും സംഘത്തിനും മുന്നേറാം.
Also Read – ബാംഗ്ലൂരുവിന്റെ സൂപ്പർ താരത്തിനെ മാറ്റിനിർത്തി ബ്ലാസ്റ്റേഴ്സിന്റെ മുൻ താരത്തിന്റെ ഷോഓഫ്😎🔥