ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ മത്സരങ്ങളിലെല്ലാം ചെറിയ പ്രതീക്ഷകളുമായി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ പട്ടികയിൽ പിന്നോക്കനിരയിലെത്തി.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വരാനിരിക്കുന്ന മത്സരങ്ങൾ പരിശീലകന്റെ ഭാവിയെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതുമാണ്. മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് മുന്നിലേക്ക് വരാനിരിക്കുന്നത് മികച്ച ടീമുകൾക്കെതിരെയുള്ള പോരാട്ടങ്ങളാണ്.
Also Read – വീണ്ടും തലയുയർത്താനാവാതെ ബ്ലാസ്റ്റേഴ്‌സ്🥲ഒരൊറ്റ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പോലും..
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അടുത്ത നാല് മത്സരങ്ങൾ നോക്കുകയാണെങ്കിൽ ചെന്നൈയിൻ എഫ്സിക്കെതിരെയും ഗോവ എഫ് സിക്കെതിരെയും സ്വന്തം ആരാധകർക്ക് മുന്നിൽ കൊച്ചിയിലെ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളുടെ കോച്ചായി ഇവാൻ ആശാൻ എത്തുമോ?👀 ട്രാൻസ്ഫർ റൂമർ..
ഈ രണ്ട് ഹോം മത്സരങ്ങൾക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത് പ്രധാന എതിരാളികളായ ബാംഗ്ലൂർ എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ വെച്ചാണ്. ബാംഗ്ലൂരു എഫ്സിയെ നേരിട്ടുകഴിഞ്ഞ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ പിന്നീട് വരുന്നത് മോഹൻ ബഗാനാണ്. എന്തായാലും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത 4 മത്സരങ്ങൾ കോച്ചിന്റെ ഭാവിയെ സംബന്ധിച്ചും ടീമിന്റെ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളുമാണ്.
Also Read – മൈകൽ സ്റ്റാറേയും ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക്? കോച്ചിന്റെ ഭാവി തുലാസിൽ..