ഗുവാഹത്തിയിൽ വെച്ച് ഇന്ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ മത്സരത്തിൽ ശക്തമായ രണ്ട് ടീമുകൾ തമ്മിൽ നേർക്കുനേർ എത്തിയപ്പോൾ ഓരോ ഗോൾ നേടി സമനില നേടി ഓരോ പോയന്റ് വീതം പങ്കിടുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും.
Also Read – കൂടെ നിന്ന ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് വേണ്ടി ഞങ്ങൾ അന്ന് ഒരുമിച്ചു പോരാടിയെന്ന് ഹ്യൂമേട്ടൻ😍🔥
കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യം ഗോളടിച്ച് ലീഡ് സ്വന്തമാക്കിയെങ്കിലും സമനില ഗോൾ തിരിച്ചടിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പിന്നീടും ഗോളുകൾ നേടാൻ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും വിജയഗോൾ മാത്രം അകന്നുനിന്നു.
Also Read – എതിരാളിയെ വില കുറച്ചു കാണാനാവില്ല, കൊമ്പൻമാർക്ക് വിജയം തുടർന്നേ കഴിയൂ..
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിനു ശേഷം സംസാരിച്ച പരിശീലകൻ മൈകൽ സ്റ്റാറെ താൻ ഒട്ടും സന്തോഷവാൻ അല്ല എന്നാണ് പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കൂടുതൽ മികച്ച റിസൾട്ട് മത്സരത്തിൽ നിന്നും നേടാമായിരുന്നു എന്നും സ്റ്റാറെ വ്യക്തമാക്കി.
Also Read – ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ ഈ സാഹചര്യത്തിലും ആവശ്യമാണ്, എല്ലായിപ്പോഴും ഒപ്പമുണ്ടാവും അവർ😍🔥
കൂടുതൽ നന്നായി പ്രകടനം നടത്താമായിരുന്നുവെന്ന് പറഞ്ഞ സ്റ്റാറെ മത്സരത്തിൽ നിന്നും പോയന്റുകൾ സ്വന്തമാക്കിയത് എടുത്തുപറഞ്ഞു. എങ്കിലും പ്രകടനത്തിനെ സംബന്ധിച്ച് താൻ അത്ര സന്തോഷവാൻ അല്ല എന്ന് വെളിപ്പെടുത്തി.
Also Read – ‘എതിരാളികൾ ശക്തരാണെന്ന് അറിയാം, വളരെ മികച്ച ടീം.. പക്ഷെ നമുക്ക് വിജയിക്കേണ്ടതുണ്ട്’
ഇതൊരു തുടക്കം മാത്രമാണ് എന്ന് ഓർമിപ്പിച്ച മൈകൽ സ്റ്റാറെ വരും മത്സരങ്ങളിൽ കൂടുതൽ നന്നായി മികച്ച പ്രകടനങ്ങൾ നടത്താൻ തങ്ങളെ കൊണ്ട് കഴിയുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പങ്കുവെച്ചു. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ശെരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് പരിശീലകൻ വ്യക്തമാക്കി.
Also Read – വിജയിക്കാമായിരുന്ന മത്സരമായിരുന്നു, എങ്കിലും തലയുയർത്തി കൊമ്പൻമാർ മടങ്ങുന്നു..