ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചുവരാൻ നാളെ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ സൗത്ത് ഇന്ത്യൻ ഡെർബിയിൽ ഇന്ന് ചെന്നൈയിനെ നേരിടുകയാണ്.
മോശം ഫോമിൽ കളി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം ആരാധകർക്ക് മുന്നിൽ വിജയത്തിൽ കുറഞ്ഞതൊന്നും നേടാനില്ല. അതേസമയം ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ വെച്ച് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി മടങ്ങുവാനാണ് ചെന്നൈയിൻ വരുന്നത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനായി എതിരാളികൾ വീണ്ടും വരുന്നു👀
പോയിന്റ് പട്ടികയിൽ എട്ടുമത്സരങ്ങളിൽ നിന്നും എട്ടു പോയന്റുകളുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതേസമയം എട്ടു മത്സരങ്ങളിൽ നിന്നും 12 പോയന്റുകളുള്ള ചെന്നൈയിൻ എഫ്സി പോയന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളും യാഥാർഥ്യമാക്കാൻ വന്നവൻ തോറ്റുമടങ്ങുന്നുവോ?പ്രധാന അപ്ഡേറ്റ്..
ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേഷണം സ്പോർട്സ് 18, ജിയോടിവി, ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയവയിലൂടെ കാണാനാവും. ബ്ലാസ്റ്റേഴ്‌സ് കോച്ചിനെ സംബന്ധിച്ച് പ്രധാനപ്പെട്ട മത്സരമാണിത്.
Also Read – ആരാധകരുടെ പിന്തുണയുണ്ടേൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയങ്ങളുമായി തിരിച്ചുവരും😍🔥