ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ജീസസ്, സദോയി, രാഹുൽ എന്നീ താരങ്ങളാണ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ ഗോളുകൾ സ്വന്തമാക്കിയത്.
ചെന്നൈയിൻ എഫ്സികെതിരായ മത്സരത്തിലെ വിജയത്തോടെ ഏകദേശം ഒരു വർഷമായി പിന്തുടരുന്ന നാണക്കേടിന്റെ കണക്കുകൾക്ക് അവസാനം കുറിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
അവസാന സീസണിൽ ഡിസംബർ 27ന് മോഹൻ ബഗാനുമായി കളിച്ച ഐഎസ്എൽ മത്സരത്തിനു ശേഷം ഇതാദ്യമയാണ് ബ്ലാസ്റ്റേഴ്‌സ് 334 ദിവസങ്ങൾക്ക് ശേഷം ഒരു മത്സരത്തിൽ ഗോൾ വഴങ്ങാതെ ക്ലീൻഷീറ്റ് സ്വന്തമാക്കുന്നത്.
Also Read – ആരാധകരുടെ പിന്തുണയുണ്ടേൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയങ്ങളുമായി തിരിച്ചുവരും😍🔥
കഴിഞ്ഞ 25 ഐഎസ്എൽ മത്സരങ്ങളിലും തുടർച്ചയായി ഗോളുകൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒടുവിൽ ഹോം സ്റ്റേഡിയത്തിൽ സൗത്ത് ഇന്ത്യൻ ഡെർബിയിൽ തകർപ്പൻ വിനയത്തോടെപ്പം ക്‌ളീൻഷീറ്റുമായാണ് മടങ്ങുന്നത്.
Also Read – മൂന്നു തോൽവികളിലെ തെറ്റുകൾ തിരുത്തേണ്ടതുണ്ട്, പോയന്റുകൾക്കായി ബ്ലാസ്റ്റേഴ്‌സ് വരുന്നെന്നു കോച്ച്😍🔥