in ,

CryCry AngryAngry LOVELOVE OMGOMG LOLLOL

ഇവാൻ ആശാനുള്ളപ്പോൾ ഇങ്ങനെയായിരുന്നില്ല ബ്ലാസ്റ്റേഴ്‌സ്🥺കണക്കുകൾ നോക്കൂ..

കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനെ മികച്ച രീതിയിൽ പരിശീലിപ്പിച്ച് തുടർച്ചയായ മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് റൗണ്ടിലേക്ക് പ്രവേശിച്ച പരിശീലകൻ ഇവാൻ ഇല്ലാതെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്.

കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനെ മികച്ച രീതിയിൽ പരിശീലിപ്പിച്ച് തുടർച്ചയായ മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് റൗണ്ടിലേക്ക് പ്രവേശിച്ച പരിശീലകൻ ഇവാൻ ഇല്ലാതെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്.

പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറേക്ക് കീഴിൽ വിജയിക്കാൻ പാടുപെടുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് സീസണിലേ തുടക്കത്തിലെ മത്സരങ്ങളിൽ കാണാൻ കഴിയുന്നത്. ഈ സീസണിൽ ഏകദേശം 8 മത്സരങ്ങൾ പിന്നിട്ടപ്പോഴേക്കും 8 പോയന്റുകളുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

അതേസമയം കഴിഞ്ഞ സീസണിൽ ആദ്യ ഒമ്പത് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പൂർത്തിയാക്കിയപ്പോൾ 17 പോയന്റുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ഇവാൻ വുകമനോവിചിനു കീഴിൽ ഗംഭീര തുടക്കത്തോടെ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചെങ്കിലും തുടർച്ചയായി വന്ന പരിക്കുകളാണ് അവസാന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെ ഒന്നാം സ്ഥാനത്തു നിന്നും പിടിച്ചു താഴെയിട്ടത്.

Also Read –  മോനേ നിഖിലേ പറഞ്ഞ വാക്ക് പാലിക്കണം!! ബ്ലാസ്റ്റേഴ്‌സ് ആരാധകർ കലിപ്പിലാണ്..

എന്തായാലും ഇത്തവണ കഴിഞ്ഞ സീസണ്കളിൽ നിന്നും വിപരീതമായി ഫോം കണ്ടെത്താനാവാതെ പിന്നോട്ട്സഞ്ചരിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് ആദ്യ 8 മത്സരങ്ങളിൽ കാണാൻ കഴിയുന്നത്. ആവശ്യമായ മാറ്റങ്ങളും തന്ത്രങ്ങളും ബ്ലാസ്റ്റേഴ്സിൽ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്.

Also Read –  ബാംഗ്ലൂരുവും ബഗാനും കാത്തിരിക്കുന്നു👀🔥ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ അഗ്നിപരീക്ഷയാണ്..

ബാംഗ്ലൂരുവും ബഗാനും കാത്തിരിക്കുന്നു👀🔥ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ അഗ്നിപരീക്ഷയാണ്..

രാജസ്ഥാനൊഴികെ എല്ലാവർക്കും വേണം; സൂപ്പർ താരത്തിനായി ലേലത്തിൽ പദ്ധതികൾ മെനഞ്ഞ് 9 ടീമുകൾ