ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും ഓരോ വിജയവും സമനിലയും തോൽവിയും നേടിയ കേരള ബ്ലാസ്റ്റേഴ്സ് നാല് പോയിന്റുകൾ സ്വന്തമാക്കി നിലവിൽ പോയിന്റ് ടേബളിൽ അഞ്ചാം സ്ഥാനത്താണ് തുടരുന്നത്.
അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ ഒരു ഗോളിന്റെ സമനിലയാണ് ഗുവാഹതിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് റിസൾട്ട് ലഭിച്ചത്. അവസാന നിമിഷങ്ങളിൽ നിരവധി ചാൻസുകൾ ലഭിച്ചു എങ്കിലും വിജയഗോൾ മാത്രം ബ്ലാസ്റ്റേഴ്സിൽ നിന്നും അകന്നുനിന്നു.
Also Read – ‘ബ്ലാസ്റ്റേഴ്സിന് കിരീടങ്ങൾ നൽകാനാണ് ഇവിടെ വന്നത്, ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നോളൂ..
എന്തായാലും ഗുവാഹതിയിൽ നിന്നും നേരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പറന്നിറങ്ങിയത് ഭുവനേശ്വറിൽ ആണ്. അടുത്ത ഐ എസ് എൽ മത്സരത്തിനു വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എതിർതട്ടകത്തിൽ ലാൻഡ് ചെയ്തത്.
Also Read – ‘ഇതൊരു തുടക്കം മാത്രം, ബ്ലാസ്റ്റേഴ്സിന്റെ യുദ്ധങ്ങൾ ഇനി കാണാൻ പോവുന്നതേയുള്ളൂ’
ഒക്ടോബർ മൂന്നിന് ഒഡീഷ എഫ്സിക്കെതിരെ നടക്കുന്ന എവേ മത്സരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എതിർതട്ടകത്തിൽ എത്തിയിട്ടുണ്ട്. ഇതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിനു മുഹമ്മദൻസ്മായുള്ള എവേ മത്സരമാണ് കൊൽക്കത്തയിൽ കാത്തിരിക്കുന്നത്.
Also Read – വിജയിക്കാമായിരുന്ന മത്സരമായിരുന്നു, എങ്കിലും തലയുയർത്തി കൊമ്പൻമാർ മടങ്ങുന്നു..