ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ രണ്ടാമത്തെ ഹോം മത്സരത്തിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവയെയാണ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ നേരിടുന്നത് .
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തകർത്തു പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാം പകുതിയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഗോളുകളും സ്കോർ ചെയ്തത്.
Also Read – ദിമിക്കും ഓഗ്ബച്ചക്കും കഴിയാത്തത് ചെയ്തു തുടങ്ങി ബ്ലാസ്റ്റേഴ്‌സിന്റെ മിന്നൽ താരം😍🔥
നീ മത്സരത്തിനും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വേണ്ടി കളിക്കാൻ അവസരം ലഭിച്ച യുവതാരമായ കോറോ സിങ് തുടർച്ചയായ തന്റെ രണ്ടാമത്തെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലും അസിസ്റ്റ് സ്വന്തമാക്കി.
Also Read – ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരസ്പരം മത്സരിച്ചുതകർത്ത കണക്കുകൾ😍സൂപ്പർതാരങ്ങൾ കിടിലൻ🔥
ഈ സീസണിൽ രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ അവസരം ലഭിച്ച താരം രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കി. 17 കാരനായ ഈ യുവതാരത്തിന് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി സൂപ്പർ താരമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വിശേഷിപ്പിച്ചത്.
Also Read – ഈയൊരു കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റാറെ ഡബിൾ ഹാപ്പിയാണ്😍🔥