in ,

തോൽവിയിൽ നിന്നും ശക്തമായി ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരും, അടുത്ത മത്സരത്തിൽ കാണാമെന്നു സൂപ്പർ താരം🔥

കൊച്ചിയിലെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം പഞ്ചാബ് എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത്.

കൊച്ചിയിലെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം പഞ്ചാബ് എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത്.

Also Read –  കൊച്ചിയിൽ വന്നു ഷോ ഇറക്കുന്നത് പതിവാക്കി എതിർതാരങ്ങൾ, മറുപടിയില്ലാതെ ബ്ലാസ്റ്റേഴ്‌സും🥲

വിജയം പ്രതീക്ഷിച്ചു സ്റ്റേഡിയത്തിലേക്ക് കളികാണാൻ എത്തിയ നിരവധി ആരാധകരെ നിരാശയിലാക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ റിസൾട്ട്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരമായ വിപിൻ മോഹനൻ ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവരുമെന്ന് പറഞ്ഞു.

Also Read –  ആരാടാ പറഞ്ഞെ കൊമ്പന്മാർക്ക് ഫാൻസില്ല എന്ന്.. കൊമ്പ് കുലുക്കി മുന്നോട്ടു തന്നെ🔥

കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവരുമെന്നും ഇത് ആദ്യത്തെ മത്സരം മാത്രമാണെന്നും ഇനിയും ഒരുപാട് മത്സരങ്ങൾ അവശേഷിക്കുന്നുണ്ടെന്നുമാണ് താരത്തിന്റെ പ്രതികരണം. കൂടാതെ ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്തി വരും മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആവുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.

Also Read –  ലൂണയെ മാത്രമല്ല, ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മുൻ വിദേശതാരത്തിനെ കൂടി സൈൻ ചെയ്യാൻ നീക്കങ്ങളുണ്ടായി🔥

കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയില്ലെന്നും അടുത്ത മത്സരത്തിൽ തകർപ്പൻ പ്രകടനം കാണാമെന്നും വിപിൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഐ എസ് എൽ സീസണിലെ രണ്ടാമത്തെ മത്സരം കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വച്ച് ഈസ്റ്റ് ബംഗാളിനെതിരെയാണ് നടക്കുന്നത്.

Also Read –  ലൂണയുടെ അഭാവത്തിലും തിളങ്ങി സൂപ്പർ താരം🔥ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകൾ ഈ താരത്തിന്മേലാണ്😍

ഒന്നാം റൗണ്ട് മത്സരങ്ങൾക്ക് വിരാമം; പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും അവസാനം, പരിശോധിക്കാം…

ജംഷഡ്പൂരിനായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം ജോർദാൻ മുറെന്റെ തകർപ്പൻ ഗോൾ; വീഡിയോ കാണാം…