ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അടുത്ത മത്സരത്തിന് വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ബാംഗ്ലൂരുവിലെ ശ്രീകണ്ടീറവ സ്റ്റേഡിയത്തിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 7:30നാണ് ബാംഗ്ലൂരുമായി ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുന്നത്.
ആരാധകർ വളരെയധികം കാത്തിരിക്കുന്ന സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിന് മുൻപായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഈ സീസണിലെ മോശം പ്രകടനത്തിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൂപ്പർതാരമായ നോഹ് സദോയി.
Also Read – കിടിലൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സിലേക്ക് വരും🔥ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആവേശത്തിൽ😍
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ശരിയായ ദിശയിലാണ് പോകുന്നതെന്ന് പറഞ്ഞ നോഹ് സദോയി വ്യക്തിഗതമായ പിഴവുകൾ വലിയ വിത്യാസമുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടു. വ്യക്തിഗതമായി ഓരോ താരവും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്താലേ വിജയങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളുയെന്നാണ് നോഹ് പറഞ്ഞത്.
Also Read – ബ്ലാസ്റ്റേഴ്‌സ് മുൻ താരവും നായകൻ അഡ്രിയാൻ ലൂണക്കും സ്ഥാനമുണ്ട്,ഒരേയൊരു ലൂണ മാത്രം😍🔥
തുടർച്ചയായി മോശം ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിലവിൽ പത്താം സ്ഥാനത്താണ്. ബാംഗ്ലൂരുമായുള്ള കൊച്ചിയിലെ ഈ സീസണിലെ മത്സരത്തിൽ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ആരാധകർക്ക് വേണ്ടി ഈ എവേ മത്സരം വിജയിച്ചെ തീരൂ.
Also Read – ക്ലബ്ബിന്റെ പൊന്നോമന പുത്രനെയും ബ്ലാസ്റ്റേഴ്‌സ് കൈവിടുകയാണോ? ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു..