ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ മുംബൈ അറീനയിൽ വച്ച് മുംബൈ സിറ്റി എഫ്സിയെ നേരിടാൻ പോയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് രണ്ടിനെതിരെ നാല് ഗോളുകളുടെ തോൽവിയാണ് മുംബൈ അറീനയിൽ വെച്ച് ലഭിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യം രണ്ടു ഗോളുകൾ നേടിയ മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചു വരുവാൻ ശ്രമങ്ങൾ നടത്തിയെങ്കിലും റെഡ് കാർഡ് ലഭിച്ചു പത്തു പേരിലേക്ക് ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ട് ഗോളുകൾ വീണ്ടും സ്കോർ ചെയ്ത മുംബൈ സിറ്റി എഫ്സി വിജയം സ്വന്തമാക്കി.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടാമത്തെ ഗോൾ സ്വന്തമാക്കിയതിനുശേഷം ഷർട്ട് ഊരി സെലിബ്രേഷൻ നടത്തിയതോടെ രണ്ടാമത്തെ മഞ്ഞ കാർഡ് വാങ്ങി പെപ്ര പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുണ്ട്.
മത്സരത്തിൽ ഗോൾ സ്കോർ ചെയ്ത പെപ്ര മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ഈ ഗോൾ സെലിബ്രേഷൻ മോശം തീരുമാനമായിരുന്നുവെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സരശേഷം പറഞ്ഞത്. ഈ ഗോളിന് ശേഷം മത്സരം തിരിച്ചുപിടിക്കാമായിരുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് റെഡ് കാർഡ് കൂടിയാണ്.
Also Read – ഇത്തവണ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് ചീറ്റിപ്പോയി🥲 കൊടുത്തതിനും ഇരട്ടിയാണ് വാങ്ങിയത്..